SignIn
Kerala Kaumudi Online
Saturday, 31 October 2026 12.14 AM IST

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സൗദിയിലേക്കുള്ള സർവീസ് റദ്ദാക്കിയ നടപടി; നവംബർ 14 വരെ തുടരും

air-india
പ്രതികാത്മക ചിത്രം

ന്യൂഡൽഹി: സൗദിയിലേക്കും തിരിച്ചുമുള്ള സർവീസ് റദ്ദാക്കിയ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം നവംബർ 14 വരെ തുടരുമെന്ന് വിമാനക്കമ്പനി അറിയിച്ചു. ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജിദ്ദ, റിയാദ്, ദമ്മാം എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്.

ഒക്ടോബർ മുപ്പതിനോ അതിന് മുമ്പോ ടിക്കറ്റെടുത്ത യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും റീഫണ്ട് ചെയ്യുകയോ സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് നവംബർ 29വരെയുള്ള തീയതികളിലേക്ക് സൗജന്യമായി മാറ്റുകയോ ചെയ്യാവുന്നതാണ്. വിമാനത്തവളങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

കിഴക്കൻ സൗദിയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ മിസൈൽ ആക്രമണത്തിലാണ് ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. ഇവിടെ രണ്ട് പേർ മരണപ്പെടുകയും മറ്റ് രണ്ട് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIR INDIA FLIGHT CANCELLATION, AIR INDIA EXPRESS, SAUDI ARABIA FLIGHTS, FLIGHTS TO SAUDI ARABIA, AIR INDIA LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360