
ന്യൂഡൽഹി: അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് സർക്കാർ ജോലി നൽകില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ. അക്രമ മാർഗങ്ങളിലുടെ സാമൂഹിക വ്യവസ്ഥിതിയെ മാറ്റാൻ ശ്രമിക്കുന്ന സംഘടനയിലെ അംഗങ്ങൾ സർക്കാർ ജോലിക്ക് അയോഗ്യരാണെന്ന് ഉത്തരവിറക്കി. ഉദ്യോഗാർത്ഥികളുടെ പൊലീസ് വെരിഫിക്കേഷൻ നടത്തുമ്പോൾ നിർണായകമാണിത്. സി.ജെ.പി സമരത്തിൽ പങ്കെടുക്കുന്നവരെ ഉന്നമിട്ടാണ് നീക്കമെന്ന് ആക്ഷേപമുയർന്നു. ഇതോടെ, ജോയിൻ ചെയ്യുന്ന സമയത്ത് ക്യാരക്‌ടർ വെരിഫിക്കേഷൻ റിപ്പോർട്ട് ഉദ്യോഗാർത്ഥികൾ നൽകേണ്ടതില്ലെന്ന് സർക്കാർ വ്യക്തത വരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |