SignIn
Kerala Kaumudi Online
Monday, 27 July 2026 10.12 PM IST

പ്രവാസികൾക്ക് തിരിച്ചടി? യുഎഇയിൽ തൊഴിൽ മേഖലയിൽ വരുന്നത് വൻ മാറ്റം, സുനാമി പോലെ വന്നുപതിക്കുമെന്ന് വിദഗ്ദ്ധർ

READ ENGLISH VERSION
expats

അബുദാബി: കേരളത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ട്രെൻഡാണ് ഗൾഫിൽ പോയി ജോലിനോക്കുകയെന്നത്. യുഎഇയിൽ വർഷങ്ങളായി ജോലി ചെയ്തുവരുന്ന ധാരാളം പ്രവാസി മലയാളികളുണ്ട്. യുഎഇയിലെ പഠനവും തൊഴിലും സ്വപ്‌നം കാണുന്ന അനേകം യുവാക്കളും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഈ സ്വപ്‌നത്തിന് വലിയൊരു തിരിച്ചടി മുന്നിലുണ്ടെന്നാണ് യുഎഇയിലെ തൊഴിൽ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക വിദ്യകളിലൊന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ. നമ്മളുപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ മുതൽ കമ്പ്യൂട്ടറുകൾ വരെ, ഫേസ്ബുക്ക് മുതൽ സ്‌പോട്ടിഫൈ വരെ സർവവും എഐ മയമാണിന്ന്. ഒരു വ്യക്തിക്ക് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ എത്രമാത്രം കഴിവുണ്ട് എന്നതിനെ അനുസരിച്ചായിരിക്കും തൊഴിൽ സാദ്ധ്യതയെന്ന് തൊഴിൽ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

ഇന്ന് ആഗോള തൊഴിൽ മേഖലയിൽ ഏകദേശം 40 ശതമാനത്തിലധികം എഐയുമായി ബന്ധം പുലർത്തുന്നവയാണ്. ഇത് വികസിത രാജ്യങ്ങളിൽ 60 ശതമാനത്തിന് മുകളിലാണ്. എഐ ഉപയോഗത്തിലൂടെ ലഭിക്കുന്ന ഉത്‌പാദനക്ഷമതയും ലാഭവുമാണ് ഇതിന് പിന്നിൽ. എഐ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പരിശോധിക്കാനായി ദുബായ് യൂണിവേഴ്‌സൽ ബ്ളൂപ്രിന്റ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പദ്ധതി അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് തൊഴിൽ വിദഗ്ദ്ധരുടെ വിലയിരുത്തൽ. ദുബായിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ചീഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസറെ നിയമിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിടുന്നത്. എഐ, വെബ്3 ഇൻകുബേറ്ററുകളും അവതരിപ്പിക്കും. കൂടാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എഐ വാരവും നടപ്പില്ലാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.


തൊഴിവസരങ്ങൾ

സ്ഥാപനങ്ങളും തൊഴിലാളികളും എഐയുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്നും തൊഴിലവസരങ്ങൾ കാലക്രമേണ മാറിവരുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എഐയുടെ സ്വാധീനം എല്ലാ തൊഴിൽ മേഖലകളിലുമുണ്ടാവും. ഏകദേശം 40 ശതമാനം തൊഴിലുകളും എഐയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായിരിക്കും. തൊഴിൽ വിപണിയെ പിടിച്ചുകുലുക്കുന്ന ഒരു സുനാമിയായിരിക്കും ഭാവിയിൽ എഐയെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മേധാവി ക്രിസ്റ്റലീന ജോർജീവ പറയുന്നു.

എഐ മേഖലയിൽ തന്നെ വിവിധ തൊഴിലവസരങ്ങളുണ്ടാവുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഡവലപ്പർ, ഡാറ്റ അനിലിസ്റ്റ് എന്നിവർക്ക് വൻ സാദ്ധ്യതകളായിരിക്കും മുന്നിലുള്ളത്. സാങ്കേതികവിദ്യ വളരുന്നതിനൊപ്പം തൊഴിൽ മേഖലയും വികസിക്കും. ഇത് തൊഴിലാളികളുടെ റോളുകളിൽ മാറ്റം വരുത്തുകയും ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, UAE, JOB OPPORTUNITIES, AI, AI TECHNOLOGY, ARTIFICIAL INTELLIGENCE, EXPATS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360