
മസ്‌കറ്റ്: പതിന്നാല് ഇന്ത്യക്കാർ ഉൾപ്പെട്ട പായ്‌ക്കപ്പൽ ഒമാൻ തീരത്ത് മുങ്ങുന്നതായി വിവരം. ഒമാനിലെ റാസ് അൽ ഹാദ് തീരത്ത് നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെയാണ് പായ്‌ക്കപ്പൽ അപകടത്തിൽപ്പെട്ടത്. അമേരിക്കൻ നാവികസേനയാണ് വിവരം ഇന്ത്യൻ നാവികസേനയ്‌ക്ക് കൈമാറിയത്.
യുഎസ് നാവികസേനയുടെ നിരീക്ഷണ വിമാനമായ പി8 മരിടൈം പെട്രോൾ എയർക്രാഫ്‌റ്റിന്റെ നിരീക്ഷണത്തിലാണ് കപ്പൽ അപകടത്തിൽപ്പെട്ട വിവരം മനസിലായത്. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ചെറിയ ബോട്ടുകൾ വിമാനത്തിൽ നിന്നും പായ്‌ക്കപ്പലിന് സമീപത്തേയ്‌ക്ക് ഇറക്കി നൽകിയെന്നാണ് വിവരം. കൂടാതെ യുഎസ് നാവികസേന ഉടൻതന്നെ ഈ വിവരം അടുത്തുള്ള കപ്പലുകൾക്കും ഇന്ത്യൻ നാവികസേനയ്‌ക്കും കൈമാറുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഈ ഭാഗത്തുകൂടി കടന്നുപോകുകയായിരുന്ന എംവി ജബൽ അലി 9 എന്ന കപ്പൽ രക്ഷപ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. കപ്പൽ അപകടത്തിൽപ്പെടാനുള്ള കാരണം വ്യക്തമല്ല. പ്രദേശത്ത് യുഎസ് നാവികസേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |