SignIn
Kerala Kaumudi Online
Saturday, 17 October 2026 1.14 AM IST

കൊമ്പനെ വീഴ്ത്തി​ ഫോഴ്സ

slk

ഫോഴ്സ കൊച്ചി​ 3 - തിരു. കൊമ്പൻസ് 0

കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബാളി​ൽ തി​രുവനന്തപുരം കൊമ്പൻസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി ​ഫോഴ്സ കൊച്ചി. കൊച്ചി ജവർലാൽ നെഹ്റു സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്സക്കായി രാഘവ് ഗുപ്ത (7), രാഹുൽ രാജു (34), ഹർഷൽ റഹ്മാൻ (64) എന്നിവർ ലക്ഷ്യം കണ്ടു. 24ന് കാലിക്കറ്റ് എഫ്.സിയുമായി അവരുടെ തട്ടകത്തിലാണ് ഫോഴ്‌സയുടെ അടുത്ത മത്സരം.

ആദ്യ പകുതിയുടെ തുടക്കം തന്നെ ഫോഴ്‌സ എതിരാളികളെ ഞെട്ടിച്ചു. ഏഴാം മിനിട്ടിൽ മദ്ധ്യനിര താരം രാഘവ് ഗുപ്ത ഫോഴ്‌സയ്ക്കായി ലക്ഷ്യം കണ്ടു. ഫോഴ്‌സയുടെ മെക്‌സിക്കൻ മുന്നേറ്റതാരം ഇടതുവിംഗിൽ നിന്ന് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് തട്ടിയകറ്റിയകറ്റാനുള്ള കൊമ്പന്മാരുടെ വിഫലശ്രമം. പന്ത് രാഘവിന്റെ കാലിൽ. അളന്നുകുറിച്ചുള്ള ഷോട്ട് വലയിൽ. മുന്നേറ്റത്തിന് കൊമ്പന്മാർ മൂർച്ചകൂട്ടി. ഫോഴ്‌സയ്ക്ക് നിരന്തരം ഭീഷണി ഉയർത്തി. പക്ഷേ അവസരങ്ങളൊന്നും മുതലെടുക്കാനായില്ല. 34ാം മിനിട്ടിൽ രാഹുൽ രാജു ഫോഴ്‌സയുടെ ലീഡ് ഉയർത്തി. ഇടതുവിംഗിൽ നിന്ന് നിന്നുള്ള ഒറ്റയാൾ മുന്നേറ്റത്തെ തടയാൻ പ്രതിരോധനിരയ്ക്കായില്ല. രാഹുലിന്റെ വലംകാൽ ഷോട്ട് ലക്ഷ്യത്തിൽ. തിരിച്ചടിക്കാനും കൊമ്പന്മാർക്കായില്ല.

രണ്ടം പകുതിയുടെ തുടക്കം വിരസമായിരുന്നു. മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യത്തിലെത്താൻ ഫോഴ്‌സയ്ക്കും കൊമ്പൻസിനും കഴിഞ്ഞില്ല. 65ാം മിനിട്ടിൽ ഫോഴ്‌സ വീണ്ടും കരുത്തുകാട്ടി. മുന്നേറ്റതാരം ഹർഷൽ റഹ്മാൻ ഗോൾ മൂന്നാക്കി. ബോക്‌സിന് പുറത്ത് നിന്ന് എൽട്ടൽ നൽകിയ പാസിൽ ഹർഷലിന്റെ മിന്നലടി. പന്ത് ചാട്ടുളികണക്കെ വലയിൽ. പന്ത് പിന്നീട് വരുതിയിലാക്കിയെങ്കിലും മികച്ച മുന്നേറ്റങ്ങളൊന്നും കൊമ്പന്മാരിൽ നിന്നുണ്ടായില്ല. എല്ലാം ഫോഴ്സയുടെ പ്രതിരോധത്തിൽ തട്ടിയകന്നു.

ഇന്ന് നട‌ക്കുന്ന മത്സരത്തിൽ മലപ്പുറം എഫ്.സി തൃശൂർ മാജിക് എഫ്.സിയെ നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SLK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360