SignIn
Kerala Kaumudi Online
Friday, 16 October 2026 4.50 PM IST

ഇതാണോ നിങ്ങളുടെ സംസ്‌കാരം? ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന സ്റ്റിക്കറുകൾ വ്യാപകം

poster
സാധനങ്ങളിൽ അധിക്ഷേപ സ്റ്റിക്കറുകൾ പതിച്ചിരിക്കുന്നു

കാൻബെറ: ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സ്റ്റിക്കറുകൾ വ്യാപകമാവുന്നു. കടകളിലെ സാധനങ്ങളിലാണ് ഇത്തരം സ്റ്റിക്കറുകൾ കൂടുതലായി കാണപ്പെടുന്നത്. ഓസ്‌ട്രേലിയയുടെ ജനസംഖ്യയിൽ 32 ശതമാനംപേർ വിദേശികളാണെന്നും അതിൽ ഇന്ത്യക്കാരാണ് മുന്നിലുള്ളതെന്നും സ്റ്റിക്കറിൽ പറയുന്നു. ഇവരെ എത്രയും വേഗം പുറത്താക്കണമെന്നും സ്റ്റിക്കറിൽ ആവശ്യപ്പെടുന്നു. ഇത്തരം സ്റ്റിക്കറുകൾ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ത്യൻ യുവാവ് വിസർജിക്കുന്നതിന്റെ ചിത്രവും സ്റ്റിക്കറിൽ പതിച്ചിട്ടുണ്ട്. ഇതാണോ നിങ്ങളുടെ സംസ്‌കാരമെന്നും ഞങ്ങൾക്കിത് ഇഷ്ടമല്ലെന്നും സ്റ്റിക്കറിൽ പറയുന്നു. സ്റ്റിക്കറിൽ ഒരു ക്യു ആർ കോഡും നൽകിയിട്ടുണ്ട്. ഇത് സ്‌കാൻ ചെയ്താൽ കുടിയേറ്റക്കാരെ തിരിച്ചയക്കണമെന്ന് വാദിക്കുന്ന 'ഫൈറ്റ് ഫോർ ഓസ്‌ട്രേലിയ' എന്ന ക്യാമ്പെയിനിന്റെ പേജിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സംഭവത്തെ ഫെഡറൽ എംപി ഡേവിഡ് റെപച്ചോളി അപലപിച്ചു. ഇത്തരം വിദ്വേഷപ്രചരണങ്ങൾ ഇനി ഉണ്ടാവരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


English Summary

Anti-Indian stickers demanding their expulsion are widely appearing on products in Australian shops and social media. The stickers, some featuring offensive imagery, claim Indians are the largest foreign population and link to a "Fight for Australia" campaign advocating for migrant expulsion. Federal MP David Repacholi condemned these hate messages, warning against their propagation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUSTRALIA, INDIAN HATE STICKERS, INDIAN DEFAMATION STICKERS IN AUSTRALIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360