നോയിഡ: പ്രായപൂർത്തിയാകാത്ത മകൻ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ കുട്ടിയെ ന്യായീകരിച്ചുള്ള അമ്മയുടെ പ്രതികരണം വിവാദമാകുന്നു. നോയിഡയിൽ നടന്നതായി പറയപ്പെടുന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. 15കാരൻ ഓടിച്ച കാർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയും തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
അപകടത്തിൽ കാറിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർ ഇടപെട്ട് വാഹനം തടഞ്ഞു. അപകടസമയത്ത് കാറിന്റെ മുൻസീറ്റിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യം ദൃശ്യങ്ങളിൽ നിന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സംഭവമറിഞ്ഞെത്തിയ അമ്മ മകനെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.
ഡ്രൈവർ അവധിയിലായതിനാൽ ചില ആവശ്യങ്ങൾക്ക് മകനോട് കാർ ഓടിക്കാൻ പറഞ്ഞതാണെന്ന് അമ്മ വീഡിയോയിൽ പറയുന്നത്. മകന്റെ പ്രായവും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോയെന്നും ചോദിച്ചപ്പോൾ ലൈസൻസില്ലെന്ന് അമ്മയും മകനും സമ്മതിക്കുന്നുണ്ട്. സംഭവം പൊലീസിൽ അറിയിക്കണമെന്ന് വീഡിയോയിൽ സമീപത്തുള്ളവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും പരാതി നൽകിയിട്ടുണ്ടോ, പൊലീസ് കേസെടുത്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
വീഡിയോയിൽ അമ്മയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അപകടത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയുള്ള സമീപനമാണ് അവർ സ്വീകരിച്ചതെന്നും ഗുരുതരമായ അപകടമായിരുന്നെങ്കിൽ പ്രത്യാഘാതം വലുതാകുമായിരുന്നുവെന്നും നിരവധി പേർ ചൂണ്ടിക്കാണിച്ചു.
മേട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199A പ്രകാരം, പ്രായപൂർത്തിയാകാത്തയാൾ ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ രക്ഷിതാവിനെയോ വാഹനത്തിന്റെ ഉടമയോ ഉത്തരവാദിയാക്കാം. കുട്ടി രക്ഷിതാവിന്റെ സമ്മതത്തോടെയാണ് വാഹനം ഓടിച്ചതെന്ന നിഗമനവും നിയമത്തിൽ ബാധകമാണ്.
കുറ്റം തെളിഞ്ഞാൽ രക്ഷിതാവിനോ വാഹന ഉടമയ്‌ക്കോ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം. വാഹനത്തിന്റെ രജിസ്‌ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കാനും സാദ്ധ്യതയുണ്ട്. കൂടാതെ, പ്രായപൂർത്തിയാകാത്തയാൾക്ക് 25 വയസാകുന്നതുവരെ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിൽ വിലക്കും ഏർപ്പെടുത്താം.
A 15 year old was driving a car upon the instructions of his mother because the driver hadn’t yet turned up. He rammed into another car badly damaging it. Thankfully nobody was hurt.
— Sameer (@BesuraTaansane) August 21, 2026
But shameless mother kept defending her decision.
This is precisely the chalta hai attitude…
A viral video from Noida shows a 15-year-old boy causing a car accident while driving unlicensed. Controversy erupted as his mother defended his actions, stating she asked him to drive due to the driver's absence. The incident has sparked criticism and underscores potential legal consequences for parents under the Motor Vehicle Act.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |