SignIn
Kerala Kaumudi Online
Saturday, 15 August 2026 11.33 AM IST

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുൻനിരയിൽ തിളങ്ങി തൃഷ, മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കൾക്കരികിടെ ഇരിപ്പിടം

READ ENGLISH VERSION
trisha-krishnan
മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കൾക്കൊപ്പം നടി തൃഷ

ചെന്നൈ: തമിഴ്‌നാട്ടിലെ സ്വാതന്ത്ര്യദിനാഘാഷത്തോടനുബന്ധിച്ച് ടിവികെ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ ശ്രദ്ധാകേന്ദ്രമായി നടി തൃഷ. ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിലാണ് പരിപാടി നടന്നത്. അമ്മ ഉമ കൃഷ്ണനൊപ്പമാണ് നടി പരിപാടിയിലെത്തിയത്. വേദിയിൽ മുൻനിരയിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖർ, ശോഭാ ചന്ദ്രശേഖർ എന്നിവർക്കൊപ്പമാണ് തൃഷ ഇരുന്നത്.

ഗോൾഡൻ സാരിയും പച്ച ബ്ളൗസുമണിഞ്ഞ് പരമ്പരാഗത ലുക്കിലാണ് തൃഷ എത്തിയത്. മിനിമൽ ആക്‌സസറീസ് മാത്രം ധരിച്ച് മുല്ലപ്പൂവും തലയിൽ ചൂടിയിരുന്നു. വിജയ്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഇരുചടങ്ങുകളിലും നിറസാന്നിദ്ധ്യമായി തൃഷ എത്തിയത്. അഭ്യൂഹങ്ങളിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ വിജയ്‌‌യുടെ ഭാര്യ സംഗീത സ്വർണലിംഗം കുടുംബകോടതിയിൽ സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജി അടുത്തിടെ പിൻവലിച്ചിരുന്നു.

English Summary

Actress Trisha attended a Tamil Nadu Independence Day event organized by the TVK government in Chennai, accompanied by her mother. She sat with Vijay’s parents and appeared in a traditional golden saree. Her presence has renewed dating rumors involving Vijay, though neither has commented. Vijay’s wife, Sangeetha, recently withdrew her divorce petition from family court.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISHA KRISHNAN, VIJAY AND TRISHA, TRISHA AT INDEPENDENCE DAY CELEBRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360