SignIn
Kerala Kaumudi Online
Thursday, 03 September 2026 10.12 PM IST

വളരും മുമ്പേ പിളർന്നു ; കോക്രോച്ച് ജനതപാർട്ടിയിൽ പുതിയ ഗ്രൂപ്പുമായി വിമതവിഭാഗം

cjp-d
മനീഷ് ബ്രഹ്മഭട്ട്,​ അഭിജിത് ദിപ്കെ

ന്യൂഡൽഹി: ഡൽഹി ജന്ദർ മന്ദറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയമായ കോക്രോച്ച് ജനതാ പാർട്ടി എന്ന കൂട്ടായ്മ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആദ്യവിമത നീക്കം. മുൻ സി.ജെ.പി വോളന്റിയറായ ഗുജറാത്ത് സ്വദേശി മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ കോക്രോച്ച് ജനതാപാർട്ടി ഡെമോക്രാറ്റിക് (സിജെപിഡി)​ എന്ന പുതിയ വിഭാഗം രൂപീകരിച്ചു.

സി.​ജെ.​പി​ ​സ്ഥാ​പ​ക​ൻ​ ​അ​ഭി​ജീ​ത് ​ദീ​പ്കെ​യ്‌​ക്കെ​തി​രെ​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​ങ്ങ​ളാ​ണ് ​മ​നീ​ഷ് ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ൽ​ ​ഉ​യ​ർ​ത്തി​യ​ത്.​ ​സി.​ജെ.​പി​യെ​ ​ദീ​പ്കെ​യും​ ​സം​ഘ​വും​ ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​തൊ​ഴു​ത്തി​ൽ​ ​കെ​ട്ടി.​ ​ആം​ ​ആ​ദ്മി​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​താ​ത്പ​ര്യ​ത്തി​നാ​യി​ ​പാ​ർ​ട്ടി​യെ​ ​ദീ​പ്കെ​ ​വി​റ്റു.​ ​ആം​ ​ആ​ദ്മി​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രാ​ണ് ​സി.​ജെ.​പി​ ​നേ​തൃ​നി​ര​യി​ലു​ള്ള​ 8​ ​പേ​ർ.​ ​ബി.​ജെ.​പി​യെ​ ​എ​തി​ർ​ക്കു​ന്ന​തി​ൽ​ ​മാ​ത്ര​മാ​ണ് ​അ​വ​ർ​ക്ക് ​താ​ത്പ​ര്യം.​ ​യു​വ​ജ​ന​ങ്ങ​ൾ​ ​വി​യ​ർ​പ്പും​ ​ര​ക്ത​വും​ ​ന​ൽ​കി​ ​വ​ള​ർ​ത്തി​യെ​ടു​ത്ത​ ​പ്ര​സ്ഥാ​ന​മാ​ണ്.​ ​അ​വ​രു​ടെ​ ​വി​ഷ​യ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്കു​ന്നി​ല്ല.​ ​ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ന്നി​യ​ ​ടീ​മി​നെ​ ​വാ​ർ​ത്തെ​ടു​ക്കു​മെ​ന്നും​ ​മ​നീ​ഷ് ​പ​റ​ഞ്ഞു


പാ​ർ​ട്ടി​യി​ൽ​ ​അം​ഗ​ത്വ​മെ​ടു​ക്കാ​ൻ​ 7863018064​ ​എ​ന്ന​ ​വാ​ട്സാ​പ്പ് ​ന​മ്പ​രും​ ​പു​റ​ത്തി​റ​ക്കി.​ ​ആ​ഗ​സ്റ്റി​ൽ​ ​മ​ഹാ​രാ​ഷ്ട്ര​ ​സാം​ഭാ​ജി​ ​ന​ഗ​റി​ലെ​ ​ദീ​പ്കെ​യു​ടെ​ ​വീ​ടി​നു​ ​മു​ന്നി​ൽ​ ​മ​നീ​ഷ് ​പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.​ ​അ​ടി​ത്ത​ട്ടി​ലെ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​കോ​ർ​ ​ടീ​മി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു​ ​ആ​രോ​പ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJPD, COCKROCH JANATA PARTY, COCKROCH JANATA NEW PARTY, REBEL GROUP, JANATA PARTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360