SignIn
Kerala Kaumudi Online
Friday, 04 September 2026 2.33 AM IST

രാഹുലിന് ഇരട്ട പൗരത്വം: ഹർജിയിൽ ഇടപെടാതെ അലഹബാദ് കോടതി

e

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. രാഹുലിന് ബ്രിട്ടീഷ് പൗരത്വം കൂടിയുണ്ടെന്നത് ആകർഷകമായ ആരോപണമാണെങ്കിലും അതു തെളിയിക്കാൻ പര്യാപ്‌തമായ തെളിവുകൾ സമർപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഹ‌ർജിക്കാർ നൽകിയ നിവേദനം കേന്ദ്രസർക്കാരിന് മുന്നിലുള്ളതാണെന്നും ജസ്റ്റിസുമാരായ ശേഖർ ബി. സരഫ്, അഭ്ദേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ അഡ്വ. അശോക് പാണ്ഡെ ഹർജി പിൻവലിച്ചു. 2003ൽ രജിസ്റ്റർ ചെയ്‌ത ബാക്ക് ഓപ്‌സ് എന്ന യു.കെ കമ്പനിയിൽ രാഹുലിന് ഓഹരിയുണ്ടെന്നും, കമ്പനിയുടെ 2005, 2006 വാർഷിക റിട്ടേണുകളിൽ ബ്രിട്ടീഷ് പൗരനായിട്ടാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360