
ചെന്നൈ: തമിഴ്നാട് നിയമസഭയുടെയും സെക്രട്ടേറിയറ്റിന്റെയും പ്രവർത്തനങ്ങൾ മാറ്റാൻ ടി.വി.കെ സർക്കാർ. നിലവിൽ സെന്റ് ജോർജ് കോട്ടയിലാണ് പ്രവർത്തനം.
ബ്രിട്ടിഷുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോട്ടയാണിത്. സ്ഥല പരിമിതിയെ തുടർന്നാണ് പുതിയ പദ്ധതി.1,200 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
1639ൽ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച സെന്റ് ജോർജ് കോട്ട നിലവിൽ ഇന്ത്യൻ കരസേനയുടെ നിയന്ത്രണത്തിലാണ്.
107 ഏക്കർ വരുന്ന സെന്റ് ജോർജ് കോട്ടയുടെ ചെറിയൊരു ഭാഗത്തു മാത്രമാണ് സർക്കാരിന്റെ നിയന്ത്രണമുള്ളത്. ബാക്കി ഭാഗം പ്രതിരോധ മന്ത്രാലയവും ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുമാണ് കൈകാര്യം ചെയ്യുന്നത്. ക്വീൻസ് മേരി കോളേജ് പൊളിച്ചുമാറ്റി സെക്രട്ടേറിയറ്റ് നിർമ്മിക്കുമെന്ന് 2003ൽ ജയലളിത പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥി സമരത്തെ തുടർന്ന് നിർദ്ദേശം ഉപേക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |