
ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: ജുഡിഷ്യറിയെ മോശമായി ചിത്രീകരിച്ചതിന് യുട്യൂബർ ഗുൽഷൻ പഹുജയ്‌ക്ക് ഡൽഹി ഹൈക്കോടതി വിധിച്ച 6 മാസം തടവും 2000 രൂപ പിഴയും ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. 48 ദിവസമായി തീഹാർ ജയിലിൽ കഴിയുന്ന യുട്യൂബറെ ഉടൻ മോചിപ്പിക്കണം. ശിക്ഷയ്‌ക്കെതിരെ പഹുജ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഡൽഹി ഹൈക്കോടതി രജിസ്ട്രാർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ഇന്ത്യൻ ജുഡിഷ്യറിയെ ഏകാധിപത്യ ഭരണകൂടങ്ങളുമായി താരതമ്യം ചെയ്‌ത് വീഡിയോ പുറത്തുവിട്ടതിൽ ഡൽഹി ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കോടതിയലക്ഷ്യം കണ്ടെത്തി ഇക്കഴിഞ്ഞ മേയിലാണ് ശിക്ഷിച്ചത്. നീതിന്യായ വ്യവസ്ഥയിലെ തിന്മകളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് പഹുജ ചെയ്‌തതെന്ന് അഭിഭാഷകൻ ഇന്നലെ സുപ്രീംകോടതിയിൽ വാദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |