ചെന്നൈ: ഏഴുവർഷം മുൻപ് കൊല്ലപ്പെട്ട പ്രമുഖ നടിയുടെ അറുത്തുമാറ്റപ്പെട്ട തല ഇന്നും കണ്ടെത്താനാകാതെ പൊലീസ്. 2019 ജനുവരിയിലാണ് ഒരു സ്ത്രീയുടെ ശരീരഭാഗങ്ങൾ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്ളാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഒരു കയ്യും കാലുകളും ഒരു സ്ഥലത്തുനിന്നും എല്ലുകളും ആന്തരികാവയവങ്ങൾ മറ്റൊരിടത്തുനിന്നും ലഭിക്കുകയായിരുന്നു. എന്നാൽ തലയും ഇടത് കയ്യും ഇന്നും കണ്ടെത്താനായിട്ടില്ല.
കൊല്ലപ്പെട്ടത് ആരാണെന്ന് അന്ന് പൊലീസിന് ഉടനെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. 11,700 ടൺ മാലിന്യം പരിശോധിച്ചിട്ടും പൊലീസിന് തുമ്പ് കിട്ടിയില്ല. പിന്നീട് പ്ളാസ്റ്റിക് ബാഗിൽ നിന്നുലഭിച്ച് വലത് കയ്യിലെ ടാറ്റൂവായിരുന്നു അന്വേഷണത്തിൽ വഴിത്തിരിവായത്. ശിവപാർവതി, ഡ്രാഗൺ എന്നിവയായിരുന്നു അത്. തുടർന്നാണ് അന്വേഷണം 37കാരിയായ തമിഴ് നടി സന്ധ്യയിലെത്തിച്ചേർന്നത്. താമസിയാതെ സന്ധ്യയുടെ കൊലയാളിയിലും പൊലീസ് എത്തിച്ചേർന്നു. സിനിമാ നിർമാതാവും സന്ധ്യയുടെ ഭർത്താവുമായിരുന്ന ബാലകൃഷ്ണനായിരുന്നു കൊലയാളി.
ഡെപ്യൂട്ടി കമ്മിഷണർ മുത്തുസ്വാമിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. ശരീരഭാഗങ്ങൾ പരിശോധിച്ച ഫോറൻസിക് സംഘം എല്ലാം ഒരു സ്ത്രീയുടെത് തന്നെയെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അടുത്തകാലത്തായി കാണാതായ സ്ത്രീകളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പൊലീസിന് ഒരു വിവരവും ലഭിച്ചില്ല. മാദ്ധ്യമങ്ങളിലടക്കം വാർത്തകൾ നൽകിയെങ്കിലും കേസിന് സഹായകമാകുന്ന ഒരു വിവരവും ലഭ്യമായില്ല.
തുടർന്നാണ് ശരീരഭാഗങ്ങളിൽ തന്നെ കൂടുതൽ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. കയ്യിലെ ടാറ്റൂവും വളയും നിർണായകമായി. ഇതേസമയത്തുതന്നെ മകളെ കാണാനില്ലെന്നുകാട്ടി ഒരു സ്ത്രീ തൂത്തുക്കുടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭർത്താവും മക്കൾക്കുമൊപ്പം ചെന്നൈയിൽ താമസിച്ചിരുന്ന 37കാരിയായ സന്ധ്യയെന്ന നടിയെ കാണാനില്ലെന്ന് കാട്ടി അമ്മ പരാതി നൽകുകയായിരുന്നു. സന്ധ്യയെക്കുറിച്ച് ഭർത്താവ് ബാലകൃഷ്ണനോട് ചോദിച്ചപ്പോൾ ജനുവരി 19ന് തൂത്തുക്കുടിയിലേയ്ക്ക് പോയെന്നും പിന്നീട് വിവരം ലഭിച്ചില്ലെന്നുമാണ് പറഞ്ഞതെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം ശരീരഭാഗങ്ങൾ പരിശോധിച്ച കുടുംബം സന്ധ്യയുടെ കയ്യിലെ ടാറ്റൂവും ആഭരണങ്ങളും തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലും ഫലം അനുകൂലമായി.
തുടക്കത്തിൽ ബാലകൃഷ്ണൻ താൻ പറഞ്ഞതിൽ ഉറച്ചുനിന്നിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലുകളിൽ മൊഴികളിലെ വൈരുദ്ധ്യം പൊലീസ് മനസിലാക്കി. അവസാനം പിടിച്ചുനിൽക്കാനാകാതെ ബാലകൃഷ്ണൻ കുറ്റം സമ്മതിച്ചു. സന്ധ്യയും ബാലകൃഷ്ണനും തമ്മിൽ വഴക്ക് പതിവായിരുന്നു. സന്ധ്യയ്ക്ക് വിവാഹേതര ബന്ധമുള്ളതായി ബാലകൃഷ്ണൻ സംശയിച്ചു. 2019 ജനുവരി 19ന് രാത്രിയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ബാലകൃഷ്ണൻ കോടാലികൊണ്ട് സന്ധ്യയെ ആക്രമിക്കുകയും ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയുമായിരുന്നു.
2000ത്തിലാണ് സന്ധ്യയും ബാലകൃഷ്ണനും വിവാഹിതരായത്. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രശ്നങ്ങളും നിലനിന്നിരുന്നു. 2018ൽ ഗാർഹിക പീഡനത്തിന് ബാലകൃഷ്ണനെതിരെ സന്ധ്യ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
The severed head and left arm of actress Sandhya, murdered seven years ago, remain missing, police confirmed. In January 2019, her dismembered body parts were discovered across Tamil Nadu. Investigators identified the victim through a distinctive tattoo, which led to the arrest of her husband, Balakrishnan. He confessed to killing and dismembering Sandhya following a domestic dispute and suspicion of an extramarital affair.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |