SignIn
Kerala Kaumudi Online
Wednesday, 14 October 2026 9.52 PM IST

വെള്ളിയാഴ്ച ഡൽഹിയിൽ സമരം പ്രഖ്യാപിച്ച് സിജെപി,​ കൊണാട്ട് പ്ലേസിൽ പതാകയേന്തി പ്രതിഷേധിക്കാൻ ആഹ്വാനം

abhijeet-dipke-
അഭിജിത് ദിപ്കെ

ന്യൂഡൽഹി: ഡൽഹിയിഷൽ വെള്ളിയാഴ്ച പുതിയ സമരമുഖം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി)​. നേതാക്കളായ സൗരവ് ദാസ്,​ അശുതോഷ് റാങ്ക,​ എന്നിവരെ ജന്തർമന്തറിൽ പതാക ഉയർത്തിയതിന് ജയിലിൽ അടച്ചതിനെതിരെയാണ് പ്രതിഷേധത്തിന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ ആഹ്വാനം ചെയ്തത്. 16ന് വൈകിട്ട് അഞ്ചിന് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തുചേരാനും പതാകയേന്ത്രി പ്രതിഷേധിക്കാനും ദിപ്‌കെ നിർദ്ദേശിച്ചു. ഡൽഹിയിൽ എത്താൻ കഴിയാത്തവർ സ്വന്തം നഗരങ്ങളിൽ തിരംഗ മാർച്ച് സംഘടിപ്പിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ലെഹ്‌രാ ദോ തിരംഗ എന്നാണ് പ്രതിഷേധ ക്യാമ്പയിന് പേരിട്ടിരിക്കുന്നത്.

ദേശീയ പതാക ഉയർത്തുന്നത് കുറ്റകരമല്ല. ഏകാധിപത്യ ഭരണകൂടങ്ങൾക്ക് മുന്നിൽ പതറാതെ ദേശസ്നേഹം പ്രകടിപ്പിക്കും. തനിക്കെതിരെയും ഭരണകൂട നടപടിയുണ്ടായേക്കാം. എങ്കിലും അഭിമാനമായ പതാക ഉയർത്തുമെന്നും ദിപ്കെ പറഞ്ഞു.

വിലക്കുകൾ ലംഘിച്ച് ജന്തർമന്ദറിൽ പ്രവേശിച്ചതിനും നേരത്തെ ഒപ്പുവച്ച സമാധാന ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചതിനും ഡൽഹി മജിസ്ട്രേട്ട് കോടതി സൗരവിനെയും അശുതോഷ് റാങ്കയെയും അഞ്ചു ദിവസത്തെ ജുഡ‌ിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുവരെയും തിഹാർ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, CJP PROTEST DELHI, ABHIJEE, ABHIJEET DIPKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360