SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.41 AM IST

യുപിയിൽ എട്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

d

ന്യൂഡൽഹി: 16ന് നടക്കുന്ന ഉത്തർപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള എട്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. രാജ്യസഭാ കാലാവധി പൂർത്തിയാകുന്ന പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ഉപഭോക്തൃകാര്യ സഹമന്ത്രി ബൻവാരി ലാൽ വർമ്മ എന്നിവർക്ക് സീറ്റില്ല. ഉടൻ നടക്കാനിടയുള്ള കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ഇരുവരുമുണ്ടാകില്ലെന്ന സൂചനയാണിത്. പട്ടികയിൽ പ്രതീക്ഷിച്ചിരുന്ന ബി.ജെ.പി ജനറൽ സെക്രട്ടറി സ്‌മൃതി ഇറാനിക്കും സീറ്റില്ല.

യു.പി എം.എൽ.എ ധരംപാൽ സിംഗ്, യുപി ബി.ജെ.പി ഒ.ബി.സി മോർച്ച പ്രസിഡന്റ് പ്രകാശ് പാൽ, മുൻ ലോക്‌സഭാ എം.പിമാരായ പ്രിയങ്ക സിംഗ് റാവത്ത്, വിദ്യാസാഗർ സോങ്കർ, ജാർഖണ്ഡ് ഗവർണർ സന്തോഷ് ഗാംഗ്‌വാറിന്റെ മകൾ ശ്രുതി ഗാംഗ്‌വാർ, അലഹബാദ് ഹൈക്കോടതി മുതിർന്ന അഭിഭാഷകൻ രാധാകാന്ത് ഓജ, കിസാൻ മോർച്ച നേതാവ് ഗോപി കൃഷ്ണ പാണ്ഡെ, മുൻ ആഗ്ര എം.എൽ.എയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ റാം പ്രതാപ് സിംഗ് ചൗഹാൻ എന്നിവരാണ് സ്ഥാനാർത്ഥികൾ. പത്ത് സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബാക്കി രണ്ടു സീറ്റുകളിൽ സമാജ് വാദി പാർട്ടി രാംഗോപാൽ വർമ്മയെയും പരിമൾ നത്വാനിയെയും സ്ഥാനാർത്ഥികളാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, NEWDELHI, LATESTNEWS, UTTARPRADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360