
ന്യൂഡൽഹി: പഞ്ചാബിൽ ഭരണകക്ഷിയായ ആംആദ്‌മി പാർട്ടിക്ക് പ്രഹരമായി മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്റെ സഹായിയായ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി(ഒ.എസ്.ഡി) രാജ്ബീർ സിംഗ് ഘുമ്മൻ ഉൾപ്പെടെയുള്ളവർക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഭൂവിനിയോഗ അനുമതികളിലും സർക്കാർ ഇടപാടുകളിലും ക്രമക്കേട് ആരോപിച്ചുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിലാണ് നടപടി. രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയ്‌ക്ക് നിർദ്ദേശം നൽകി.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ ഇത് ആയുധമാക്കുകയാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസും ബി.ജെ.പിയും ശിരോമണി അകാലിദളും. ഖജനാവിന് നഷ്ടം വരുത്തിയവർ എത്ര ശക്തരും സ്വാധീനമുള്ളവരും ആണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ പർഗത് സിംഗ് പറഞ്ഞു. അഴിമതിക്കെതിരെ പോരാടുമെന്നും ലോക് പാലിനെ ശക്തിപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്‌താണ് ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നതെന്ന് ബി.ജെ.പി നേതാവ് രവ്നീത് സിംഗ് ബിട്ടു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |