SignIn
Kerala Kaumudi Online
Thursday, 25 June 2026 8.59 PM IST

ഗുജറാത്തിലെ ഗെയിമിംഗ് സെന്ററിൽ തീപിടിത്തം, കുട്ടികൾ ഉൾപ്പെടെ ​ 24 പേർ മരിച്ചു

READ ENGLISH VERSION
d

രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 24 പേർ മരിച്ചു. മരിച്ചവരിൽ 12 പേർ കുട്ടികളാണെന്നും നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാൽ ഡി.എൻ.എ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്‌കോട്ട് പൊലീസ് കമ്മിഷണർ രാജു ഭാർഗവ പറഞ്ഞു.പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

തീ നിയന്ത്രണവിധേയമാണ്. നിലവിൽ 20 മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.അവധിക്കാലമായതിനാൽ സെന്ററിൽ ഒട്ടേറെ കുട്ടികൾ എത്തിയിരുന്നു. യുവരാജ് സിംഗ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിമിംഗ് സെന്റർ. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, GUJARAT, GUJARAT GAMING CENTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360