SignIn
Kerala Kaumudi Online
Thursday, 15 October 2026 12.16 PM IST

ഒക്‌ടോബർ 28നകം രാജ്യം വിടണം; സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാന് നോട്ടീസയച്ച് മുംബയ് പൊലീസ്

imran-khan
സിജെപി പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലായ ഇമ്രാൻ ഖാൻ

ന്യൂഡൽഹി: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ അനന്തരവനും നടനുമായ ഇമ്രാൻ ഖാനോട് ഇന്ത്യ വിടണമെന്ന് മുംബയ് പൊലീസ്. കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത് ദിവസങ്ങൾക്കകമാണ് നടപടി. ഒക്‌ടോബർ 28നകം രാജ്യം വിടണമെന്നാണ് മുംബയ് പൊലീസ് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ പൗരനല്ലാത്ത ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഇമിഗ്രേഷൻ നിയമത്തിലെ പ്രസക്‌തമായ വകുപ്പുകൾ പ്രകാരം നടപടിയെടുക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇമ്രാൻ ഖാന് യുഎസ് പൗരത്വമാണുള്ളത്. പൂർണ ഇന്ത്യൻ പൗരത്വത്തിന് പകരം 'ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ' കാർഡ് മാത്രമാണുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്‌ടോബർ പത്തിന് മുംബയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ഇമ്രാൻ ഖാനും ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം പങ്കാളിയും നടിയുമായ ലേഖ വാഷിംഗ്‌ടൺ, ബന്ധുവായ സെയ്‌ൻ മേരി ഖാൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ഇവർ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

പൊലീസ് വാഹനത്തിനുള്ളിലെ ചിത്രം പങ്കുവച്ചുകൊണ്ട് 'ഞാൻ ഒരു ഡ്രൈവിന് പോകുകയാണെന്ന് തോന്നുന്നു' , എന്ന് ഇമ്രാൻ ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. പൊലീസിനോട് 'ജയ് ഹിന്ദ്' എന്ന് പറയുന്ന നടന്റെ വീഡിയോയും വൈറലായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ഏകദേശം രണ്ട് മണിക്കൂർ പൊലീസ് വാനിൽ നഗരത്തിലൂടെ ചുറ്റിച്ച ശേഷമാണ് വിട്ടയച്ചതെന്നും അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നുണ്ട്.

English Summary

Mumbai Police has reportedly issued a notice to actor Imran Khan, nephew of Aamir Khan, asking him to leave India by October 28. The action follows his participation in an October 10 protest in Mumbai against Election Commissioner Gyanesh Kumar. Imran Khan is a US citizen and holds an Overseas Citizen of India (OCI) card rather than full Indian citizenship.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMRAN KHAN INDIA EXIT NOTICE, IMRAN KHAN MUMBAI POLICE, IMRAN KHAN NEWS MALAYALAM, IMRAN KHAN PROTEST MUMBAI, IMRAN KHAN INDIA LEAVE NOTICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360