SignIn
Kerala Kaumudi Online
Friday, 04 September 2026 5.46 PM IST

സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; ഒമ്പത് നവജാത ശിശുക്കളെ സുരക്ഷിതമായി മാറ്റി

fire-broke
ആശുപത്രിയിൽ രക്ഷാപ്രവർത്തനം നടന്നപ്പോൾ

മുംബയ്: സ്വകാര്യ ആശുപത്രിയിൽ നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ തീപിടിത്തം. മഹാരാഷ്‌ട്രയിലെ ഛത്രപതി സാംഭാജി നഗറിലെ ജൽന ആശുപത്രിയിൽ വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവമുണ്ടായത്. തീപിടിത്തത്തിനുപിന്നാലെ എൻഐസിയുവിലുണ്ടായിരുന്ന ഒമ്പത് നവജാത ശിശുക്കളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു.

എസി യൂണിറ്റിൽനിന്ന് പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞുങ്ങളെ മാറ്റിയത്. ചെറിയ തീപിടിത്തമാണുണ്ടായതെന്നും ആർക്കും അപകടമുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി സമീപത്തെ ജനറൽ വാർഡിലെ രോഗികളെയും മാറ്റിയിരുന്നു. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് തിരികെയെത്തിച്ചു.

കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് കുഞ്ഞുങ്ങളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി. തീയണച്ചതിനുപിന്നാലെ ആശുപത്രി വൃത്തിയാക്കി പ്രവർത്തനം സാധാരണ നിലയിലാക്കിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഏകദേശം പത്ത് ദിവസം മുൻപ് അമരാവതിയിലെ ജില്ലാ വനിത ആശുപത്രിയിലെ എൻഐസിയുവിലുണ്ടായ തീ പിടിത്തത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചിരുന്നു. 36 കുഞ്ഞുങ്ങളെയാണ് അന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ മഹാരാഷ്‌ട്ര സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

English Summary

A fire broke out in the NICU of a private hospital in Maharashtra, prompting the safe evacuation of nine newborns. No casualties were reported, and police are investigating the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIREACCIDENT, RESCUE, NEWBORN BABIES RESCUED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360