SignIn
Kerala Kaumudi Online
Saturday, 20 June 2026 1.31 AM IST

'പൊന്ന്' വിളയുന്ന മണ്ണ്, ഈ ജില്ലയില്‍ 50,000 കിലോ ശേഖരം, ഇനി ഇന്ത്യയുടെ സ്വര്‍ണ ഖനി

gold-mines

അമരാവതി: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ സ്വര്‍ണ ഖനിയാകാന്‍ ഒരുങ്ങുകയാണ് ഇവിടം. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ ജോന്നഗിരി ഗ്രാമത്തില്‍ മാത്രം 50 ടണ്‍ (50,000 കിലോഗ്രാം) സ്വര്‍ണ ശേഖരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ ഉത്പാദക സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറുമെന്നാണ് കണക്കാക്കുന്നത്. ഖനന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കവും പുതുതായി കണ്ടെത്തിയ വന്‍ ധാതുസമ്പത്തുമാണ് ഈ മാറ്റത്തിന് പിന്നില്‍.

ഖനനപ്രക്രിയ പൂര്‍ണതോതില്‍ സജ്ജമാകുമ്പോള്‍ സ്വര്‍ണത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയുടെ രീതി തന്നെ മാറിമറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖനന-ഭൂഗര്‍ഭ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകേഷ് കുമാര്‍ മീണയെ ഉദ്ധരിച്ച് വിവിധ ദേശീയ മാദ്ധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. രാമഗിരി, ജവ്വകുല, ചിഗുരുകുണ്ടതുടങ്ങി മറ്റ് നാല് സുപ്രധാന ഇടങ്ങളില്‍ കൂടി സ്വര്‍ണ്ണ ഖനനത്തിനുള്ള സാധ്യതകള്‍ ആന്ധ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. വരും കാലങ്ങളില്‍ കൂടുതല്‍ ഖനന സാദ്ധ്യത തെളിയുന്നതിലൂടെ വന്‍ കുതിപ്പാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങളെ നേരിടാന്‍ 800 ടണ്‍ സ്വര്‍ണമാണ് ആവശ്യമുള്ളത്. 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെജിഎഫ് (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്) അടച്ച് പൂട്ടിയതോടെ ആഭ്യന്തര സ്വര്‍ണ ഉത്പാദനം ഇന്ത്യയില്‍ കുത്തനെ കുറഞ്ഞിരുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുമ്പോഴുള്ള ചെലവും ഭീമമാണ്. കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉടമസ്ഥതതിയുള്ള ഖനനം വെറും 1.5 ടണ്‍ മാത്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, GOLD MINES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360