SignIn
Kerala Kaumudi Online
Friday, 19 June 2026 3.20 AM IST

ആശ്വാസം; ഇറാൻ-യു.എസ് സമാധാന കരാറായി,​ ഹോർമുസ് ഔദ്യോഗികമായി തുറന്നു

READ ENGLISH VERSION
trump


പെട്രോൾ, ഗ്യാസ് വില ജൂലായിൽ കുറച്ചേക്കും
ക്രൂഡ്,​ ഗ്യാസ് ഗതാഗതം പഴയനിലയിലേക്ക്

ടെഹ്റാൻ/വാഷിംഗ്ടൺ: ലോകത്തെയാകെ ഊർജ്ജ പ്രതിസന്ധിയിലാക്കിയ ഇറാൻ- യു.എസ് യുദ്ധത്തിന് താത്കാലിക വിരാമം. ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി തുറന്നു. കടലിൽ വിതറിയ മൈനുകൾ നീക്കുന്നതോടെ ക്രൂഡോയിലുമായി കപ്പലുകളുടെ സഞ്ചാരം പൂർവസ്ഥിതിയിലാകും. ഇന്ത്യയ്ക്ക് ഇത് വലിയ ആശ്വാസമാകും. ബ്രെന്റ് ക്രൂഡ് വില 75 ഡോളറായി ഇടിഞ്ഞു. ക്രൂഡ് പ്രതിസന്ധികാരണം രാജ്യത്ത് രണ്ടു മാസത്തിനിടെ പെട്രോൾ വില 8 രൂപവരെ കൂട്ടിയിരുന്നു. കുത്തനേ ഉയർത്തിയ പെട്രോൾ, പാചകവാതക വില ജൂലായിൽ കുറച്ചേക്കും. യുദ്ധം അവസാനിപ്പിക്കാനുള്ള 14 ഇന ഇടക്കാല സമാധാന കരാറിൽ യു.എസ് പ്രസിഡന്റ് ട്രംപും ഇറാനിയൻ പ്രസിഡന്റ് പെസഷ്കിയാനും ഒപ്പിട്ടു.

60 ദിവസത്തേക്ക് വെടിനിറുത്തൽ നീട്ടി. ഇതിനുള്ളിൽ ചർച്ചയിലൂടെ ഭിന്നത പരിഹരിച്ചാൽ അന്തിമ കരാർ. ഇരുവർക്കും സമ്മതമെങ്കിൽ 60 ദിവസം കൂടി നീട്ടാം. യു.എസ്-ഇറാൻ പ്രതിനിധികളുടെ ആദ്യ ചർച്ച ഇന്ന് സ്വിറ്റ്സർലൻഡിൽ. ഒപ്പിടലിന് പിന്നാലെ ക്രൂഡ് ഓയിലുമായി സൗദിയുടെ 3 സൂപ്പർ ടാങ്കറുകൾ ഹോർമുസ് കടന്നു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ ട്രംപ് പാരീസിൽ കരാറിന്റെ കോപ്പിയിൽ ഒപ്പിട്ടു. ശേഷം പെസഷ്കിയാൻ ടെഹ്റാനിൽ ഡിജിറ്റലായി അംഗീകാരം നൽകി. ഇന്ന് സ്വിറ്റ്സർലൻഡിൽ നേരിട്ട് ഒപ്പിടാനായിരുന്നു നിശ്ചയിച്ചിരുന്നത്.

ലെബനനെ ആക്രമിക്കരുത്

1.ലെബനനിൽ ഉൾപ്പെടെ ആക്രമണം പാടില്ല. ഇറാനെതിരായ നാവിക ഉപരോധം നീക്കും

2.ഹോർമുസിനെ പഴയ നിലയിലാക്കണം,​ പണം പിരിക്കരുത്. ഇറാനിയൻ പെട്രോളിയം കയറ്റുമതിക്ക് ഇളവ്

3.അന്തിമ കരാറായാൽ ഇറാന്റെ മരവിപ്പിച്ച ഫണ്ട് സ്വതന്ത്രമാക്കും. സമ്പുഷ്ടീകരിച്ച യുറേനിയത്തിൽ ഇറാൻ ഇതിനകം തീരുമാനിക്കണം

30000 കോടി

ഡോളർ

അന്തിമ കരാറിനുശേഷം ഇറാന്റെ പുനർനിർമ്മാണത്തിന് യു.എസ് സഹായം

തുടക്കത്തിലേ

കല്ലുകടി

 ബാലിസ്റ്റിക് മിസൈൽ പദ്ധതിയിൽ ചർച്ചയില്ലെന്ന് ഇറാൻ

 വ്യവസ്ഥകൾ തെറ്റിച്ചാൽ വീണ്ടും ആക്രമിക്കുമെന്ന് യു.എസ്

 തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു

 60 ദിവസം കഴിഞ്ഞാൽ ഹോർമുസിൽ ടോളിന് ഇറാൻ

രൂപയും രക്ഷപ്പെടും

 രാജ്യത്ത് വളം, കെമിക്കൽ വില കുറയും

 ഡോളറിനെതിരെ രൂപ ശക്തിയാർജിക്കും

 വിദേശ നിക്ഷേപ ഒഴുക്ക് കുത്തനെ കൂടും

 നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360