SignIn
Kerala Kaumudi Online
Monday, 20 July 2026 3.35 AM IST

നാഗാലാന്റിൽ ശക്തമായ മണ്ണിടിച്ചിൽ: മൂന്നുമരണം, ഒരു കുട്ടിയെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു

READ ENGLISH VERSION

landslide
മണ്ണിടിച്ചിലിൽ തകർന്ന വീടുകൾ

കൊഹിമ: നാഗാലാന്റിലെ മോൻ ജില്ലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മൂന്നുമരണം. ഒരു കുട്ടിയെ കാണാതായി. നിരവധി വീടുകൾ പൂർണമായും തകർന്നു. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ന് രാവിലെയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

നിലവിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇനിയും മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മോശം കാലാവസ്ഥയും ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാകുന്നുണ്ട്.

നാഗാലാന്റ് പൊലീസ്, കരസേന, സംസ്ഥാന ദുരന്തനിവാരണ സേന, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. എന്നാൽ ദുരന്തബാധിത പ്രദേശത്തുകൂടി ശക്തമായി വെള്ളം ഒഴുകുന്നത് രക്ഷാപ്രവർത്തകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിൽ നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ ദുഃഖം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുയും ചെയ്തു. ദുരിതബാധിതർക്ക് സഹായത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

English Summary

A landslide in Nagaland's Mon district killed three people and left one child missing, with several houses destroyed and more feared trapped. Rescue operations by joint forces are ongoing, hampered by adverse weather and terrain. Nagaland Chief Minister Neiphiu Rio expressed condolences, announced financial aid for victims, and urged people to vacate landslide-prone areas.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAGALAND LANDSLIDE, NAGALAND HEAVY RAIN, LANDSLIDE RESCUE OPERATION, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360