SignIn
Kerala Kaumudi Online
Thursday, 02 July 2026 1.13 PM IST

'ശ്വസിച്ചു പറക്കും" റോക്കറ്റ് വിജയം, ഐ.എസ്.ആർ.ഒയ്‌ക്ക് പുതു നേട്ടം, ശബ്ദത്തെക്കാൾ ആറിരട്ടി വേഗത

READ ENGLISH VERSION

atv
ശ്രീഹരിക്കോട്ടയിൽ നിന്ന് ബഹിരാകാശത്തേക്ക് ഒാക്സിജൻ ശ്വസിച്ച് ഉയർന്ന് പറക്കുന്ന ഐ.എസ്.ആർ.ഒ.യുടെ എ.ടി.വി. റോക്കറ്റ്.

തിരുവനന്തപുരം: അന്തരീക്ഷ ഒാക്‌സിജൻ ശ്വസിച്ച് പറക്കുന്ന ഐ.എസ്.ആർ.ഒയുടെ ആദ്യ റോക്കറ്റ് പരീക്ഷണം വിജയം. ഇന്നലെ രാവിലെ 7.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിലായിരുന്നു വിക്ഷേപണം. രോഹിണി 560 റോക്കറ്റിൽ ഐ.എസ്.ആർ.ഒ വികസിപ്പിച്ച സ്ക്രാംജെറ്റ് എൻജിൻ ഘടിപ്പിച്ച് തയ്യാറാക്കിയ അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിളാണ് പരീക്ഷിച്ചത്.

ശബ്ദത്തെക്കാൾ ആറിരട്ടി വേഗതയിലാണ് എ.ടി.വി റോക്കറ്റ് (അഡ്വാൻസ്ഡ് ടെക്നോജളിക്കൽ വെഹിക്കിൾ) ഒാക്സിജൻ ശ്വസിച്ച് കുതിച്ചത്. ഭൗമാന്തരീക്ഷത്തിന്റെ അതിരുവരെ പോയ റോക്കറ്റ് നിർദ്ദിഷ്ട 110 മാനദണ്ഡങ്ങളും വിജയകരമായി പൂർത്തിയാക്കി. ഇതോടെ ഇന്ത്യ ശ്വസിച്ചു പറക്കാവുന്ന റോക്കറ്റ് വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യവുമായി. അമേരിക്ക, റഷ്യ, ജപ്പാൻ എന്നിവരാണ് ഈനേട്ടമുള്ള മറ്റ് രാജ്യങ്ങൾ. 2016 ആഗസ്റ്റിലാണ് സ്ക്രാംജെറ്റ് എൻജിനും അനുയോജ്യമായ പ്രൊപ്പൽഷനും വികസിപ്പിച്ചത്.

ഇന്ധനം നിറയ്ക്കാനുള്ള ടാങ്കും അത് ജ്വലിപ്പിക്കാനുള്ള ഒാക്സികാരിയുമുൾപ്പെടെ രണ്ട് ടാങ്കുകളാണ് സാധാരണ റോക്കറ്റിലുണ്ടാകുക. എ.ടി.വി റോക്കറ്റിൽ ഹൈഡ്രജനാണ് പ്രധാന ഇന്ധനം. അന്തരീക്ഷത്തിൽ നിന്ന് ശ്വസിക്കുന്ന ഒാക്സിജനുപയോഗിച്ച് 70 കിലോമീറ്റർ ഉയരത്തിൽ വരെ എ.ടി.വി പറന്നു. ഭൂമിയുടെ ഭൗമാന്തരീക്ഷം കഴിയും വരെയേ ഇതുപയോഗിക്കാനാകൂ.

 ഭാരമേറിയ ഉപഗ്രഹങ്ങൾ വഹിക്കാം

റോക്കറ്റിന്റെ ഭാരം കുറയ്ക്കാനും ഭാരമേറിയ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. ഉദാഹരണത്തിന് ഇന്ത്യയുടെ വലിയ റോക്കറ്റായ എൽ.എം.വി. 3യുടെ ഭാരം 640 ടണ്ണാണ്. ഇതിൽ 555 ടണ്ണും ഇന്ധനമാണ്. ഇതുമൂലം നാലുടണ്ണിൽ കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങൾ വഹിച്ച പറക്കാനാകില്ല. ഇതിൽ സ്ക്രാം ജെറ്റ് എൻജിൻ ഉപയോഗിച്ചാൽ എട്ടു മുതൽ പത്തുടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളുമായി കുതിക്കാം. പുതിയ സംവിധാനത്തിലൂടെ 385 ടൺ ഇന്ധനം ഒഴിവാക്കാം. ശബ്ദത്തെക്കാൾ പത്തിരട്ടി വരെ വേഗതയും കൈവരിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360