SignIn
Kerala Kaumudi Online
Saturday, 26 September 2026 10.01 AM IST

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം; ഷൂട്ടിംഗിൽ രണ്ടാം വെള്ളി സ്വന്തമാക്കി മലയാളി താരം വിദർശ കെ വിനോദ്

READ ENGLISH VERSION
vidarsha-k-vinod
വിദർശ കെ വിനോദ്

നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ രണ്ടാം വെള്ളി സ്വന്തമാക്കി വിദർശ കെ വിനോദ്. 50 മീറ്റർ റൈഫിൾ പൊസിഷൻ വനിതാ ടീം ഇനത്തിലാണ് വിദർശ ഇന്ന് വെള്ളി നേടിയത്. വനിതകളുടെ പത്ത് മീറ്റർ എ റൈഫിൾ ടീം ഇനത്തിൽ വിദർശ നേരത്തേ വെള്ളി മെഡൽ നേടിയിരുന്നു. അത്‌ലറ്റിക്‌സിന് പുറത്ത് ഒരു ഇവന്റിൽ രണ്ട് മെഡലുകൾ നേടി എന്ന അപൂർവ നേട്ടമാണ് വിദർശ കെ വിനോദിന് ലഭിച്ചിരിക്കുന്നത്.


സ്റ്റാൻഡിംഗ് സീരീസിൽ 588 പോയിന്റ് സ്‌കോർ ചെയ്‌ത് മികച്ച പ്രകടനത്തിലൂടെയാണ് വിദർശ വെള്ളി നേടിയത്. വിദർശ, ആഷി ചോക്‌സി, തിലോത്തമ സെൻ എന്നീ മൂന്നുപേരടങ്ങുന്ന ടീമാണ് ഇന്ത്യയ്‌ക്ക് വേണ്ടി 1673 പോയിന്റ് സ്‌കോർ ചെയ്‌തത്. ചൈനയാണ് ഒന്നാമതെത്തിയത്. 588 പോയിന്റുമായി വിദർശ യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്താണ്. തിലോത്തമ സെന്നും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യൻ സമയം രാവിലെ 9.30ന് ഇവരുടെ ഫൈനൽ മത്സരം നടക്കും.

English Summary

Vidarsha K Vinod won her second silver medal at the Asian Games in the women’s 50m rifle 3P team event. The Indian team, comprising Vidarsha, Ashi Chouksey and Tilottama Sen, scored 1673 points to finish second behind China. Vidarsha had earlier won silver in the women’s 10m air rifle team event.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDARSHA K VINOD, ASIAN GAMES SHOOTING, VIDARSHA SILVER MEDAL, INDIAN SHOOTING TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360