
ചെന്നൈ: കോയമ്പത്തൂരിനടുത്ത് സുലൂരിൽ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കാർത്തിക്, മോഹൻരാജ് എന്നിവരെ അറസ്റ്റുചെയ്തു. അയൽവാസികൂടിയായ മുഖ്യപ്രതി കാർത്തിക് (33) പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി സമ്മതിച്ചു.
വ്യാഴാഴ്ചയാണ് സംഭവം. സാധനങ്ങൾ വാങ്ങാൻ കടയിലേക്കുപോയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇന്നലെ
കണ്ണമ്പാളയം തടാകത്തിന് സമീപം പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. സി.സി ടി.വി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച പൊലീസ് കാർത്തിയെ വളഞ്ഞു.
കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച കാർത്തിയുടെ വലതുകൈയും കാലും ഒടിഞ്ഞും.
അതിനിടെ നീതി തേടി പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളും ജനങ്ങളും റോഡ് ഉപരോധിച്ചു. അന്വേഷണം വിലയിരുത്തുന്നതിനായി തമിഴ്നാട് ഡി.ജി.പി സന്ദീപ് റായ് റാത്തോർ കോയമ്പത്തൂരിലെത്തി.
വച്ചുപൊറുപ്പിക്കില്ലെന്ന് വിജയ്
ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. തുടർന്ന് ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പറഞ്ഞു. സംഭവം അങ്ങേയറ്റം ദുഃഖവും ഞെട്ടലുമുണ്ടാക്കുന്ന സംഭവമാണെന്നും പറഞ്ഞു.
വിജയ് സർക്കാർ അധികാരത്തിൽ എത്തിയശേഷം നടന്ന ആദ്യ ക്രമസമാധാന പ്രശ്നമാണിത്. പെൺകുട്ടികൾക്ക് സംരക്ഷണം നൽകുമെന്നായിരുന്നു ടി.വി.കെയുടെ പ്രധാന വാഗ്ദാനം. ഇതോടം സർക്കാരിനെതിരെ ഡി.എം.കെ രംഗത്തുവന്നു. ക്രമസമാധാനനില തകർന്നതായി ആരോപിച്ചു. തമിഴ്നാട് മന്ത്രി എം.എസ്. സമ്പത്ത് ആശുപത്രി സന്ദർശിച്ച് ഇരയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. സുലൂർ എം.എൽ.എ എൻ.എം.സുകുമാറും ആശുപത്രിയിലെത്തി കുടുംബത്തെ കണ്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |