SignIn
Kerala Kaumudi Online
Sunday, 12 July 2026 2.35 AM IST

സ്വത്തിനായി അമ്മയെ കൊന്നു, നിയമ വിദ്യാർത്ഥിനി അച്ഛനേയും കൊലപ്പെടുത്തിയെന്ന് പരാതി

d

ജയ്പൂർ: സ്വത്തിനും ജോലിക്കുമായി അമ്മയെ കൊലപ്പെടുത്തിയതിന് പിടിയിലായ നിയമ വിദ്യാർത്ഥിനിയാണ് അച്ഛന്റെ മരണത്തിനുപിന്നാലെന്നും പരാതി. അമ്മയുടെ സഹോദരനാണ് പരാതിയുമായെത്തിയത്.

രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കോടതി ജീവനക്കാരിയായിരുന്ന നീരജ് ശർമ്മ കാറിടിച്ച് മരിച്ചത് കഴിഞ്ഞ മൂന്നിനാണ്. അന്വേഷണത്തിൽ മകൾ ആയുഷി അറസ്റ്റിലായി. പിന്നാലെയാണ് പിതാവ് വിജയ് ശർമ്മയുടെ മരണത്തിലും സംശയങ്ങളുയർന്നത്. അസുഖബാധിതനായിരുന്ന വിജയ്യുടെ ഫീഡിംഗ് ട്യൂബ് ആയുഷി മാറ്റിയെന്നും ഇതാണ് മരണകാരണമെന്നും നീരജിന്റെ സഹോദരൻ രാകേഷ് ശർമ്മ ആരോപിക്കുന്നു.

അമ്മയുടെ ജോലിയും കുടുംബ സ്വത്തും കൈക്കലാക്കുന്നതിനാണ് അവസാന വർഷ എൽ.എൽ.ബി വിദ്യാർത്ഥിയായിരുന്ന ആയുഷി കൊടുംക്രൂരത ചെയ്തത്. മകനെ കോച്ചിംഗ് സെന്ററിലാക്കി മടങ്ങുകയായിരുന്ന നീരജിനെ വാടകക്കൊലയാളികൾ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അപകടമരണമായി വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും

അഞ്ച് പ്രതികളെ പൊലീസ് അറസ്റ്ര് ചെയ്തു. തുടർന്നാണ് ആയുഷിയുടെയും ബന്ധുവും കാമുകനുമായ ബൽറാമിന്റെയും

പങ്കുവെളിപ്പെടുന്നത്. ഏഴ് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഏർപ്പാടാക്കിയത് ആയുഷിയാണ്. ഒരു മാസം മുമ്പും നീരജിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘം ശ്രമിച്ചിരുന്നു.

രാജസ്ഥാൻ ഹൈക്കോടതിയിലെ കോർട്ട് മാസ്റ്റർ ആയിരുന്ന വിജയ് ശർമ്മയ്ക്ക് ബ്രെയിൻ സ്‌ട്രോക്ക് വരികയായിരുന്നു.

കുടുംബാംഗങ്ങളെ അറിയിക്കാതെ വിജയ്‌യെ ഇവർ മറ്റേതോ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വീട്ടിലെത്തിച്ച അദ്ദേഹത്തിന്റെ

പല അവയവങ്ങളും പ്രവർത്തനരഹിതമായിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനിടെ

ഫീഡിംഗ് ട്യൂബ് ആയുഷി നീക്കിയെന്നാണ് ആരോപണം. നിലവിൽ കസ്റ്റഡിയിലുള്ള ആയുഷിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ബൽറാമിനും പിതാവ് മോഹനുമായുള്ള അന്വേഷണം തുടരുകയാണ്.


'നിങ്ങളെ കൊല്ലാൻ

എളുപ്പമാണ്'

വിജയ്‌യുടെ അന്ത്യകർമ്മങ്ങൾ ആയുഷിയും ബൽറാമുമാണ് നടത്തിയത്. പിന്നാലെ പിതാവിന്റെ ജോലിയും സ്വത്തും വേണമെന്ന് ആയുഷി ആവശ്യപ്പെട്ടു. ജോലി നീരജയ്ക്കാണ് ലഭിച്ചത്. പിതാവിനെ കൊല്ലാൻ കഴിയുമെങ്കിൽ, നിങ്ങളെ കൊല്ലാൻ എളുപ്പമാണെന്ന് ആയുഷി ഈയിടെ നീരജയോട് പറഞ്ഞിരുന്നു. തനിക്കിനി രണ്ടു ദിവസം മാത്രമേയുള്ളു എന്ന തരത്തിൽ നീരജ വാട്സ്ആപ്പിൽ പോസ്റ്റിട്ടിരുന്നെന്നും റിപ്പോർട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360