
മുംബയ്: ഇന്ത്യ അടുത്ത 25-30 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാരായി മാറുമെന്നും അതിനെ തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ നിർമ്മാണത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിസാരമായിരുന്നുവെന്നും ഇപ്പോൾ അത് വർദ്ധിച്ചു. പങ്കാളിത്തം 50 ശതമാനമായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്വകാര്യ മേഖല പ്രതിരോധത്തിലെ നട്ടുകളും ബോൾട്ടുകളും വിതരണം ചെയ്യുന്നവർ മാത്രമല്ല, അത്യാധുനിക ആയുധ സംവിധാനങ്ങളുടെ നിർമ്മാതാവ് കൂടിയാണെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |