SignIn
Kerala Kaumudi Online
Monday, 15 June 2026 1.38 AM IST

അണ്ണാ ഡി.എം.കെ വിട്ട് നടി ഗൗതമി

gauthami

ചെന്നൈ: അണ്ണാ ഡി.എം.കെ വിട്ട് നടി ഗൗതമി. പാർട്ടി ഡെപ്യൂട്ടി സെക്രട്ടറി പദവിയും രാജിവച്ചു. രാഷ്ട്രീയ സൗഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന്

പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വമിക്ക് അയച്ച കത്തിൽ പറയുന്നു. സാധാരണക്കാരുമായി കൂടുതൽ സമ്പർക്കം പുലർത്താനും സേവന രംഗത്ത് കൂടുതൽ ഊർജ്ജത്തോടെ സജീവമാകാനും വേണ്ടിയാണ് രാജിയെന്നും തീരുമാനത്തിൽ മറ്റ് താത്പര്യങ്ങളില്ലെന്നും വ്യക്തമാക്കി. പാർട്ടിയിൽ ചേർന്ന ദിവസം മുതൽ ഒപ്പം നിന്ന പ്രവർത്തകർക്ക് നന്ദി പറയുകയും ചെയ്തു.

ബി.ജെ.പിയിലായിരുന്ന ഗൗതമി 2024 ഫെബ്രുവരിയിലാണ് അണ്ണാ ഡി.എം.കെ അംഗത്വം സ്വീകരിച്ചത്. തന്റെ പണം തട്ടിയെടുത്ത സി. അഴകപ്പൻ എന്നയാളെ ബി.ജെ.പി നേതാക്കൾ പിന്തുണച്ചു എന്നാരോപിച്ചാണ് അന്ന് ബി.ജെ.പി വിട്ടത്. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ ലഭിച്ചില്ലെന്നും രാജപാളയം മണ്ഡലത്തിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്നും ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360