
ന്യൂഡൽഹി: കേരളത്തിലടക്കമുള്ള കോൺഗ്രസ് സർക്കാരുകൾ രാജിവച്ചാൽ താനും സ്ഥാനം ഒഴിയുമെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ വെല്ലുവിളി. ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പിനെ നേരിടാം ഹിമന്ത പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വെല്ലുവിളി.
ആത്മാർത്ഥതയുണ്ടെങ്കിൽ ഹിമന്ത ആദ്യം രാജിവച്ച് മാതൃക കാണിക്കണമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്തണമെന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. അക്കാര്യം ഹിമന്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അസാമിലേതുപോലെ ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള എസ്.ഐ.ആർ നടപടിയല്ല കേരളത്തിലേതെന്ന് മന്ത്രി അനിൽകുമാർ പറഞ്ഞു. കേരളത്തിലെ എസ്.ഐ.ആർ നടപടികളിൽ എല്ലാവരും ജാഗ്രത പുലർത്തിയിരുന്നു. കേരളത്തിൽ ബി.ജെ.പിയുടെ സ്ഥാനമെന്തെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |