SignIn
Kerala Kaumudi Online
Monday, 15 June 2026 2.54 AM IST

വിമാനത്തിൽ നിന്ന് 4.7 കോടി രൂപയുടെ സ്വർണം പിടികൂടി

d

അഹമ്മദാബാദ്: ദുബായിൽ നിന്ന് അഹമ്മദാബാദിലെത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്ന് കണ്ടെത്തിയത് 4.27 കോടി രൂപ വിലമതിക്കുന്ന സ്വർണം. 2.8 കിലോഗ്രാം തൂക്കം വരുന്ന 24 സ്വർണ ബിസ്‌ക്കറ്റുകളാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. 24 കാരറ്റിന്റെവിദേശനിർമ്മിത ബിസ്‌കറ്റുകളാണിവ.

വെള്ളിയാഴ്ച സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷണൽ വിമാനത്താവളത്തിലിറങ്ങിയ ഉടൻ ഇൻഡിഗോ 6 ഇ-1478 വിമാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ടോയ്‌ലെറ്റിനുള്ളിലെ സ്പീക്കർ ബോക്സിനുള്ളിൽ കറുത്ത ടേപ്പിൽ പൊതിഞ്ഞ രണ്ട് പാക്കറ്റുകളിലായാണ് സ്വർണം സൂക്ഷിച്ചിരുന്നത്. അതീവ സുരക്ഷിതമായി ഒളിപ്പിച്ച നിലയിലായിരുന്നു. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരം അവകാശികളില്ലാത്ത സ്വർണമായി കണക്കാക്കുകയും കണ്ടുകെട്ടുകയും ചെയ്തു. സ്വർണക്കടത്താണെന്നും പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചെന്നും അഹമ്മദാബാദ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360