
രൂപ രേഖ ഉടൻ
സർവേ നടപടികൾ ആരംഭിച്ചു
ചെന്നൈ: 306 കിലോമീറ്റർ ദൂരം. ലക്ഷ്യത്തിലെത്താൻ വേണ്ടത് 1.15 മണിക്കൂർ മാത്രം. ചെന്നൈ –ബംഗളൂരു അതിവേഗ റെയിൽപാത യാഥാർത്ഥ്യമാകാൻ
ഇനി അധികം നാളുകൾ വേണ്ട. പദ്ധതിക്ക് രൂപരേഖ തയാറാക്കാനുള്ള പ്രാരംഭ നടപടികൾ നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (എൻ.എച്ച്.എസ്.ആർ.സി.എൽ) ആരംഭിച്ചു. 350 കിലോമീറ്റർ വരെ വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാകുന്ന പാതയാണു നിർമ്മിക്കുക. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിലാണ് ബെംഗളൂരുവിൽ നിന്ന് ചെന്നൈ, ഹൈദരാബാദ് അതിവേഗ ഇടനാഴികൾ പ്രഖ്യാപിച്ചത്.
അതിവേഗ പാതയ്ക്കായി കർണാടകയിൽ മാത്രം 1358.96 ഏക്കർ ഏറ്റെടുക്കേണ്ടി വരും. അവിടേയും തമിഴ്നാട്ടിലും ആന്ധ്രയിലും ഉടൻ സർവേയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ആരംഭിച്ചു. (ബയ്യപ്പനഹള്ളി എസ്.എം.വി.ടി ടെർമിനലിനോട് ചേർന്ന് ആരംഭിക്കുന്ന പാത വൈറ്റ്ഫീൽഡ്, ഹൊസ്‌കോട്ടെ, കോലാർ, ചിറ്റൂർ, പരന്തൂർ, പൂനമല്ലി വഴി ചെന്നൈ സെൻട്രലിലെത്തും. ചെന്നൈയിലെ രണ്ടാം വിമാനത്താവളം പരന്തൂരിലാണു സ്ഥാപിക്കുന്നത്. പാതയിൽ മൂന്ന് ഭൂഗർഭ സ്റ്റേഷനുകളുണ്ടാകും.ചിറ്റൂർ മൊഗിലി ചുരത്തിലൂടെ കടന്നുപോകുന്ന 14.7 കിലോമീറ്ററും ഭൂഗർഭ പാതയായിരിക്കും. ആകെ 34.6 കിലോമീറ്റർ ദൂരമാണ് തുരങ്കപ്പാത നിർമ്മിക്കുക.
കടന്നു പോകുന്ന ദൂരം
കർണാടകയിൽ 101 കിലോമീറ്റർ
ആന്ധ്രയിൽ 72 കിലോമീറ്റർ
തമിഴ്നാട്ടിൽ 133 കിലോമീറ്റർ
ചെലവ് 16 ലക്ഷം കോടി രൂപ
സ്റ്റേഷനുകൾ
തമിഴ്നാട്: പരന്തൂർ, പൂനമല്ലി, ചെന്നൈ സെൻട്രൽ
കർണ്ണാടക: ബയ്യപ്പനഹള്ളി, വൈറ്റ്ഫീൽഡ്, കോടിഹള്ളി, കോലാർ
ആന്ധ്ര: ചിറ്റൂർ
ഭൂഗർഭ സ്റ്റേഷനുകൾ: ബയ്യപ്പനഹള്ളി, വൈറ്റ്ഫീൽഡ്, ചെന്നൈ സെൻട്രൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |