SignIn
Kerala Kaumudi Online
Saturday, 15 August 2026 1.36 AM IST

ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തേക്ക് മലയാളിയും പരിഗണനയിൽ

READ ENGLISH VERSION
t-v-narendran

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തേക്ക് മലയാളിയായ തച്ചാട്ട് വിശ്വനാഥ് നരേന്ദ്രനും പരിഗണനയിൽ. നിലവിൽ ടാറ്റ സ്‌റ്റീലിന്റെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ടി. വി. നരേന്ദ്രന്റെ കുടുംബ വീട് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്താണ്. സ്വതന്ത്ര കൊച്ചിയുടെ പ്രധാനമന്ത്രി ആയിരുന്ന ഇക്കണ്ട വാര്യരുടെ ചെറുമകനാണ് 61 വയസുള്ള നരേന്ദ്രൻ.

ടാറ്റ ഗ്രൂപ്പിൽ 38 വർഷത്തെ പ്രവർത്തന പരിചയമുള്ള ടി.വി നരേന്ദ്രനാണ് ടാറ്റ സ്‌റ്റീലിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ടാറ്റ സൺസിന്റെ നിലവിലെ ചെയർമാനായ എൻ. ചന്ദ്രശേഖരൻ അടുത്ത വർഷം ഫെബ്രുവരിയിൽ പദവി ഒഴിയുകയാണ്. പുനർനിയമനത്തിന് പരിഗണിക്കേണ്ടതെന്ന് ചന്ദ്ര അറിയിച്ചതോടെ പുതിയ ചെയർമാനെ കണ്ടെത്തുന്നതിന് ടാറ്റ ട്രസ്‌റ്റ്സ് നടപടികൾ തുടങ്ങി. നരേന്ദ്രന് പുറമേ ടാറ്റ പവർ സി.ഇ.ഒ പ്രവീർ സിൻഹ, ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾ സി.ഇ.ഒ ഷൈലേഷ് ചന്ദ്ര, ടാറ്റ കെമിക്കൽസ് സി.ഇ.ഒ രാമകൃഷ്‌ണൻ മുകുന്ദൻ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360