
ന്യൂഡൽഹി: അത്യാധുനിക ആറാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെയും ഫ്രാൻസിന്റെയും പദ്ധതിയിൽ രണ്ടു രാജ്യങ്ങളെക്കൂടി പങ്കാളികളാക്കാൻ നീക്കം. യു.എ.ഇ, ഇന്തോനേഷ്യ എന്നിവരെയാവും ഉൾപ്പെടുത്തുക. 9.5 ലക്ഷം കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സാമ്പത്തികഭാരം പങ്കിടാനാണിത്.
യു.എ.ഇക്കും ഇന്തോനേഷ്യയ്ക്കും ഫ്രാൻസുമായി സൈനിക സഹകരണമുണ്ട്. ഇവരെ ഉൾപ്പെടുത്തിയാലും നിർമ്മാണാവകാശം ഇന്ത്യയ്ക്കും ഫ്രാൻസിനുമായിരിക്കുമെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാന രൂപകല്പാനാവകാശം ഫ്രാൻസിനാണ്. പ്രധാന നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറും. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് അടക്കം സ്വകാര്യ കമ്പനികളുടെ പങ്കാളിത്തമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |