മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരങ്ങളായ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ഏകദിന ക്രിക്കറ്റിൽ തുടരണമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. പ്രായമല്ല, കളിക്കളത്തിലെ പ്രകടനമാണ് ടീമിലെ സ്ഥാനം നിശ്ചയിക്കേണ്ടതെന്നും അടുത്ത ലോകകപ്പിൽ ഇരുവരും കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹർഭജൻ സിംഗ് തുറന്നുപറഞ്ഞു.
പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം മെസി തെളിയിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പ് വരുമ്പോൾ രോഹിതിന് 40 ഉം കൊഹ്‌ലിക്ക് 39 വയസുമാകും. എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ പ്രായം ഒരു തടസമല്ലെന്നും, ഫീൽഡിൽ 20 വയസുകാരേക്കാൾ വേഗത്തിൽ ഓടാൻ കഴിയുമെങ്കിൽ മറ്റൊന്നും നോക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങൾക്ക് പന്ത് അടിച്ചുപറത്താൻ കഴിഞ്ഞേക്കും. എന്നാൽ കൊഹ്‌ലിക്കും രോഹിതിനുമുള്ള 300 മത്സരങ്ങളുടെ പരിചയസമ്പത്ത് സൂര്യവംശിക്കില്ല. ഈ വലിയ പരിചയസമ്പത്താണ് അവർക്ക് ടീമിലുള്ള മേൽക്കൈയെന്നും ഹർഭജൻ സിംഗ് പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിൽ ഫിറ്റ്നസിന് സംസ്കാരം കൊണ്ടുവന്നത് കൊഹ്ലിയാണ്. ടീമിന്റെ ഫിറ്റ്നസ് വിജയത്തിന്റെ 90 ശതമാനം ക്രെഡിറ്റും അദ്ദേഹത്തിനാണ്. ശാരീരികക്ഷമതയുണ്ടെങ്കിൽ മൈതാനത്ത് പറന്നുനടന്ന് കളിക്കാമെന്ന് ടീമിനെ വിശ്വസിപ്പിച്ചത് കൊഹ്ലിയാണെന്നും താരം ഓർമ്മിപ്പിച്ചു.
യുവതാരങ്ങളായ യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ എന്നിവർക്കൊപ്പം ഫിറ്റ്നസ് നിലനിർത്താനും റൺസ് സ്കോർ ചെയ്യാനും വിരാടിനും രോഹിത്തിനും സാധിക്കുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ വിശ്വസിക്കണമെന്നും ഹർഭജൻ സിംഗ് അഭിപ്രായപ്പെട്ടു.താനാണ് കോച്ചെങ്കിൽ, വൈഭവ് സൂര്യവംശിയേക്കാൾ പ്രതീക്ഷ രോഹിത്തിലും കൊഹ്ലിയിലുമായിരിക്കുമെന്നും അവർക്ക് അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Former India spinner Harbhajan Singh has backed Virat Kohli and Rohit Sharma to continue playing ODI cricket. He said performance, not age, should determine their place in the team and expressed his wish to see both players feature in the next World Cup.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |