SignIn
Kerala Kaumudi Online
Sunday, 05 July 2026 2.23 AM IST

മമതയ്ക്ക് വീണ്ടും തിരിച്ചടി, പുതിയ സംസ്ഥാന പ്രസിഡന്റ് രാജിവച്ചു

mamata-banarjee-
മമത ബാനർജി.

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിയ്ക്ക് വീണ്ടും തിരിച്ചടി. പാർട്ടിയുടെ ബംഗാൾ സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പാർട്ടി പദവികളിൽ നിന്നും രാജിവച്ചു. തുടർന്ന് ബംഗാൾ നിയമസഭയിൽ വച്ച് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായി ചന്ദ്രിമ കൂടിക്കാഴ്ച നടത്തി.

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സുബ്രത ബക്ഷിക്ക് പകരമായിട്ടാണ് ചന്ദ്രിമയെ സംസ്ഥാന പ്രസിഡന്റായി മമത നിയമിച്ചത്. തിരഞ്ഞെടുപ്പ് തിരിച്ചടിയെത്തുടർന്ന് മമത ബാനർജി ജൂൺ 3ന് എല്ലാ പാർട്ടി കമ്മറ്റികളും പിരിച്ചുവിട്ട് സംഘടന പുനഃസംഘടിപ്പിച്ചിരുന്നു. ബംഗാളിലെ മുൻ മന്ത്രിയായ ചന്ദ്രിമ മതയുടെ ഏറ്റവും അടുത്ത അനുയായി കൂടിയാണ്.

അതേസമയം,ചന്ദ്രിമയുടെ കൂടു മാറ്രം കൂടിയായതോടെ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്ക് ശേഷം പാർട്ടിയുടെ 80 എം.എൽ.എമാരിൽ ഭൂരിഭാഗവും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. പാർട്ടിയുടെ 20 എം.പിമാർ എൻ.സി.പി.ഐ പാർട്ടിയിൽ ലയിച്ച ശേഷം എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMTA, KOLKATA, TMC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360