SignIn
Kerala Kaumudi Online
Sunday, 05 July 2026 2.32 AM IST

പാർലമെന്റ് വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ

d

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും. രാഷ്ട്രപതി ദ്രൗപദി മ‌ുർമു അനുമതി നൽകി. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യമറിയിച്ചത്. രാജ്യതാത്പര്യം മുൻനിർത്തിയുള്ള വിഷയങ്ങളിലും നിയമങ്ങളിലും ചർച്ച നടത്താനാണിതെന്ന് കൂട്ടിച്ചേർത്തു. അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള,​ചോദ്യപേപ്പ‌ർ ചോർച്ച,​വിദ്യാഭ്യാസ രംഗത്തെ പാകപിഴ,​എസ്.ഐ.ആർ,​ മണ്ഡല പുന‌ർനിർണയ ബിൽ നീക്കങ്ങൾ തുടങ്ങിയവ പ്രതിപക്ഷം ആയുധമാക്കും. ക്രിമിനൽ കേസുകളിൽപ്പെട്ട് പ്രധാനമന്ത്രി,​മുഖ്യമന്ത്രിമാ‌ർ,​മന്ത്രിമാർ തുടങ്ങിയവർ 30 ദിവസത്തിലധികം ജയിലിൽ കഴിഞ്ഞാൽ അയോഗ്യരാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബിൽ സഭാ സമ്മേളന കാലയളവിൽ കേന്ദ്രസ‌ർക്കാ‌ർ അവതരിപ്പിച്ചേക്കും. കഴിഞ്ഞ സഭാ സമ്മേളനത്തിൽ പരാജയപ്പെട്ടെങ്കിലും വനിതാ സംവരണ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കാനും സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARLIAMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360