SignIn
Kerala Kaumudi Online
Monday, 06 July 2026 4.18 AM IST

പ്രധാനമന്ത്രിയുടെ ത്രിരാഷ്‌ട്ര സന്ദർശനം ഇന്നുമുതൽ

modi

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്നു​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഒാ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന് ​പു​റ​പ്പെ​ടും.​ ​ പ്ര​സി​ഡ​ന്റ് ​പ്ര​ബോ​വോ​ ​സു​ബി​യാ​ന്റോ​യു​ടെ​ ​ക്ഷ​ണ​പ്ര​കാ​രം​ ​ഇ​ന്നു​ ​മു​ത​ൽ​ 8​ ​വ​രെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​ന്തോ​നേ​ഷ്യ​ ​സ​ന്ദ​ർ​ശി​ക്കും.​ ​


പ്ര​ബോ​വോ​യു​മാ​യി​ ​ഉ​ഭ​യ​കക്ഷി​ ​കൂ​ടി​ക്കാ​ഴ്‌​ച,​ ​യു​നെ​സ്കോ​ ​ലോ​ക​ ​പൈ​തൃ​ക​ ​സ്ഥ​ല​മാ​യ​ ​യോ​ഗ​കാ​ർ​ത്ത​യി​ലെ​ ​പ്രം​ബ​ന​ൻ​ ​ക്ഷേ​ത്ര​ ​സ​ന്ദ​ർ​ശ​നം,​ ​ഇ​ന്ത്യ​ൻ​ ​പ്ര​വാ​സി​ക​ളു​ടെ​ ​പ​രി​പാ​ടി​ ​എ​ന്നി​വ​യി​ൽ​ ​പ​ങ്കെ​ടു​ക്കും.
ജൂ​ലാ​യ് ​എ​ട്ടു​ ​മു​ത​ൽ​ 10​ ​വ​രെ​ ​ ഒാസ്ട്രേ​ലി​യ​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മെ​ൽ​ബ​ണി​ൽ​ ​ഒാ​സ്ട്രേ​ലി​യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ആ​ന്റ​ണി​ ​അ​ൽ​ബ​നീ​സു​മാ​യി​ ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​ഒാ​സ്‌​ട്രേ​ലി​യ​ൻ​ ​ഗ​വ​ർ​ണ​ർ​ ​ജ​ന​റ​ൽ​ ​സാം​ ​മോ​സ്റ്റി​ൻ​ ​എ​സി​യെ​യും​ ​കാ​ണും.


ജൂ​ലാ​യ് 10,​ 11​ ​തീ​യ​തി​ക​ളി​ലാ​ണ് ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​നം.​ ​നാ​ല് ​പ​തി​റ്റാ​ണ്ടി​നി​ടെ​ ​ഒ​രു​ ​ഇ​ന്ത്യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന്യൂ​സി​ലാ​ൻ​ഡി​ലേ​ക്ക് ​ന​ട​ത്തു​ന്ന​ ​ആ​ദ്യ​ ​ഔ​ദ്യോ​ഗി​ക​ ​സ​ന്ദ​ർ​ശ​ന​മാ​ണ്.​ ​ന്യൂ​സി​ലാ​ൻ​ഡ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ല​ക്‌​സ​ണു​മാ​യി​ ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​ ​ന​ട​ത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360