SignIn
Kerala Kaumudi Online
Monday, 13 July 2026 1.49 AM IST

അയോദ്ധ്യ: മോദി മൗനം പാലിക്കുന്നു കോൺഗ്രസ്

f

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത് എന്തിനെന്ന് കോൺഗ്രസ് ചോദിച്ചു. വിശ്വാസത്തെ വഞ്ചിച്ചിരിക്കുകയാണ്. മോദിയുടെ സംരക്ഷണയിലാണിത്. രാജ്യം ബി.ജെ.പിയോടും ആർ.എസ്.എസിനോടും ഒരിക്കലും ക്ഷമിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറ‌ഞ്ഞു. അതേസമയം, ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വരുംദിവസങ്ങളിൽ തന്നെ നി‌ർണായക വഴിത്തിരിവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആർ.എസ്.എസ് വ്യക്തമാക്കി. കർണാടകയിലെ ബെലഗാവിയിൽ നടന്ന അഖില ഭാരതീയ പ്രാന്ത് പ്രചാരക് ബൈഠകിന് ശേഷമിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് അധികൃതർ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYODHYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360