തൂത്തുക്കുടി : ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയ മനോവിഷമത്തിൽ യുവാവ് മക്കളെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. തൂത്തുക്കുടി ജില്ലയിലെ പുതുക്കോട്ടയ്ക്ക് സമീപം സവേരിയാർപുരത്താണ് നാടിനെ നടുക്കിയ സംഭവം. ട്രക്ക് ഡ്രൈവറായ മേരി മൈക്കിൾ (40), മകൾ മേരി നിരോഷ (14) മകൻ മേരി കെസിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ ഒൻപതാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുകയാണ് മേരി മൈക്കിളും മേരി കെസിസ്റ്റണും.
പൊലീസ് പറയുന്നതിനനുസരിച്ച് , ഭാര്യ മൈക്കിളിനെയും കുടുംബത്തെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയി. ഇത് മൈക്കിളിനെ വിഷാദത്തിലാക്കിയിരുന്നു. ട്രക്ക് ഡ്രൈവറായ മൈക്കിൾ തുടർന്ന് ജോലിക്ക് പോകുന്നത് നിറുത്തി. ഇടയ്ക്ക് പെയിന്റിംഗ് ജോലിക്ക് പോകുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മക്കൾക്ക് ഭക്ഷണവുമായി എത്തിയ മൈക്കിൾ ആഹാരം കഴിച്ച ശേഷം അവരോട് ഉറങ്ങാൻ പറഞ്ഞു. തുടർന്ന് മുറി പൂട്ടിയ ശേഷം കുട്ടികളുടെ ദേഹത്ത് വൈദ്യുത വയറുകൾ കെട്ടി അതേ വയർ തന്റെ ദേഹത്തും ചുറ്റി സ്വിച്ച് ബോർഡിൽ ഘടിപ്പിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ശനിയാഴ്ച ഉച്ചയായിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇവരോടൊപ്പം താമസിക്കുന്ന മൈക്കിളിന്റെ അച്ഛൻ ആന്റണി മുത്തുഅയൽവാസികളെ വിവരമറിയിച്ചു. അവർ പുതുക്കോട്ടെ പൊലീസിൽ അറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തുകയറിയ പൊലീസ് മൂന്നുപേരെയും കട്ടിലിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൂത്തുക്കുടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കോട്ട പോലീസ് കേസെടുത്തു.
Mary Michael (40) electrocuted his children, Mary Nirosha (14) and Mary Kesiston (12), and then himself in Saveriyarpuram, Thoothukudi district. Police stated Michael, a truck driver, was depressed after his wife eloped. His father discovered the locked room on Saturday, leading to police finding the three deceased. A case has been registered, and the bodies moved for post-mortem.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |