
ന്യൂഡൽഹി: 41 ദിവസത്തെ മദ്ധ്യവേനലവധിക്ക് ശേഷം സുപ്രീംകോടതി ഇന്ന് തുറക്കും. അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള, വിമാനടിക്കറ്റ് നിരക്ക് വർദ്ധനയടക്കം സുപ്രധാന വിഷയങ്ങൾ ഇന്ന് പരിഗണിക്കും. അയോദ്ധ്യ വിഷയത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. വിമാനക്കമ്പനികൾക്കെതിരെ സാമൂഹ്യപ്രവർത്തകൻ എസ്. ലക്ഷ്‌മീ നാരായണനാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. ശബരിമല യുവതീപ്രവേശനം അടക്കം വിശ്വാസവിഷയങ്ങളിൽ വിധി ഉടനുണ്ടാകുണ്ടാകുമെന്നാണ് സൂചന. കേരളത്തിന്റെ പുതിയ സ്റ്റാൻഡിംഗ് കൗൺസലർമാർ ഇന്നുമുതൽ സുപ്രീംകോടതിയിൽ ഹാജരാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |