SignIn
Kerala Kaumudi Online
Sunday, 12 July 2026 8.23 AM IST

ഐസ്‌ക്രീം കഴിച്ച് ലോക റെക്കാഡ്

d

ബെർലിൻ: കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള ഒന്നാണ് ഐസ്‌ക്രീം. വിവിധ രുചികളിലും രൂപത്തിലും ലഭിക്കുന്ന ഐസ്ക്രീം മുന്നിലെത്തിയാൽ കഴിക്കാത്തവരായി ആരും കാണില്ല. അങ്ങനെയെങ്കിൽ ഒരു മിനിറ്റിൽ എത്രത്തോളം ഐസ്ക്രീം നിങ്ങൾക്ക് കഴിക്കാനാകും. ?​

839 ഗ്രാം എന്നാണ് ജർമ്മൻകാരനായ ആൻഡ്രെ ഓർട്ട്‌ലോഫ് നൽകുന്ന ഉത്തരം. ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഐസ്ക്രീം കഴിച്ച മനുഷ്യൻ എന്ന ഗിന്നസ് ലോക റെക്കാഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബവേറിയയിലെ ഓഗ്സ്ബർഗിൽ വച്ചായിരുന്നു ആൻഡ്രെയുടെ നേട്ടം.

806 ഗ്രാം കഴിച്ച് ഓസ്ട്രേലിയക്കാരനായ ഐസക് ഹാർഡിംഗ് ഡേവിസ് 2017ൽ സ്ഥാപിച്ച റെക്കാഡാണ് ആൻഡ്രെ തകർത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360