
ന്യൂഡൽഹി: എ.സി കോച്ചുകളിൽ യാത്രക്കാർക്ക് ഉപയോഗിക്കാൻ നൽകുന്ന പുതപ്പും ബെഡ് ഷീറ്റുകളും മോഷ്‌ടിക്കുന്ന പതിവ് കൂടുന്നുവെന്ന് റെയിൽവേ. കൊവിഡ് കാലത്ത് നിറുത്തിച്ച സേവനം പുനഃരാരംഭിച്ച 2022 ജനുവരിക്കും 2026 മേയ് മാസങ്ങൾക്കിടയിൽ 1.27 കോടി ബെഡ്‌റോൾ ഇനങ്ങൾ മോഷ്ടിക്കപ്പെട്ടെന്നാണ് റിപ്പോർട്ട്. ട്രെയിൻ യാത്രക്കിടയിൽ 1,000 യാത്രക്കാരിൽ ഒരാൾ പുതപ്പും ബെഡ്ഷീറ്റും കൈയിലാക്കുന്നുവെന്നാണ് റെയിൽവേ പറയുന്നത്. കൊവിഡ് കാലത്ത് നിറുത്തിയ സേവനങ്ങൾ 2022ൽ പുനഃരാരംഭിച്ച ശേഷമാണ് മോഷണം കൂടിയതെന്നും കണ്ടെത്തി. എസി കോച്ചുകളിൽ ഒരു കമ്പനി പുതപ്പും രണ്ട് ബെഡ് ഷീറ്റുകളും ഒരു ടൗവലും തലയിണയുമാണ് യാത്രക്കാർക്ക് നൽകുന്നത്. ഇതിൽ ടൗവലുകളാണ് ഏറ്റവും കൂടുതൽ മോഷ്‌ടിക്കപ്പെടുന്നത്. നാല് വർഷത്തിനിടെ 46.54 ലക്ഷം ടൗവലുകൾ മോഷ്ടിക്കപ്പെട്ടു. ബെഡ്ഷീറ്റുകൾ 41.13 ലക്ഷം, തലയിണ കവറുകൾ 23.59 ലക്ഷം, പുതപ്പുകൾ 12.95 ലക്ഷം. മോഷ്‌ടിച്ച് ബാഗിൽ ഒളിപ്പിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ആകണം തലയിണകൾ കുറവാണ്: 2.76 ലക്ഷം. ഇന്ത്യൻ റെയിൽവേയുടെ ബിക്കാനീർ ഡിവിഷനിൽ നിന്നാണ് ഏറ്റവും കൂടുതൽ ബെഡ്റോൾ ഇനങ്ങൾ മോഷ്‌ടിക്കപ്പെട്ടത്: 25.76 ലക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |