
ന്യൂഡൽഹി: മഥുര,ഗ്യാൻവാപി,സംഭൽ തർക്കങ്ങൾ മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി. ആഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന പ്രത്യേക ലോക് അദാലത്തിൽ എത്തണമെന്ന് ആവശ്യപ്പെട്ട് കക്ഷികൾക്ക് കത്തയച്ച വിവരം പുറത്തുവന്നു. എന്നാൽ,മൂന്നിടങ്ങളിലെയും കക്ഷികൾ ഈ നീക്കത്തോട് മുഖം തിരിച്ചു നിൽക്കുകയാണ്. മദ്ധ്യസ്ഥ ശ്രമങ്ങൾക്കില്ലെന്ന്,ഹർജിക്കാരായ ഹിന്ദുമത വിശ്വാസികളും എതിർകക്ഷികളായ മസ്ജിദ് കമ്മിറ്റികളും സുപ്രീംകോടതിക്ക് മറുപടി നൽകി. വിശ്വാസവും ഭരണഘടനാ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോക് അദാലത്തിലൂടെ പരിഹാരം കണ്ടെത്താനാകില്ല. കോടതിയിൽ തീർപ്പുണ്ടാകേണ്ട വിഷയമാണെന്നും ഹർജിക്കാർ നിലപാടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |