
പാട്ന ഹൈക്കോടതി വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ബലം പ്രയോഗിച്ച് സൽവാർ മാറ്റാൻ ശ്രമിക്കുന്നതും മാറിടത്തിൽ സ്‌പർശിക്കുന്നതും മാനഭംഗ ശ്രമമല്ലെന്ന പാട്ന ഹൈക്കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രീംകോടതി. വിധി പറയും മുൻപ്,വിഷയത്തിന്റെ നിയമവശം അടക്കം പഠിക്കാത്തതിന്റെ കുഴപ്പമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ലൈംഗിക പീഡനക്കേസുകളിൽ ജുഡിഷ്യൽ സമീപനം എന്തായിരിക്കണമെന്നതിൽ സ്വമേധയായെടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കുന്നതും മാനഭംഗമോ മാനഭംഗശ്രമമോ അല്ലെന്ന ഉത്തർപ്രദേശിലെ കേസിൽ അലഹബാദ് ഹൈക്കോടതി നേരത്തെ വിധിച്ചത് വൻവിവാദമായിരുന്നു. തുടർന്ന് സുപ്രീംകോടതി സ്വമേധയാ ഇടപെട്ട് വിധി റദ്ദാക്കിയിരുന്നു. 2008ൽ ബീഹാർ അമർപൂരിൽ രജിസ്റ്റർ ചെയ്‌ത ബലാത്സംഗശ്രമക്കേസിലെ പ്രതിയായ സ്റ്റുഡിയോ ഉടമയെ വെറുതെ വിട്ടുക്കൊണ്ടായിരുന്നു പാട്ന ഹൈക്കോടതിയുടെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |