
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് മമതാ പക്ഷത്തെ പ്രമുഖ നേതാവും എം.എൽ.എയുമായ മദൻ മിത്ര സംഘടനാ പദവികൾ രാജിവച്ച് ഋതബ്രത ബാനർജി നയിക്കുന്ന വിമത പക്ഷത്ത് ചേർന്നു. എം.എൽ.എയായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിൽ മമതയുടെയും മരുമകൻ അഭിഷേകിന്റെയും ഏകാധിപത്യമെന്ന് ആരോപിച്ചാണ് മിത്രയുടെ ചാട്ടം. കുറച്ചു കാലത്തേക്ക് മാറി നിന്ന് പാർട്ടി ശക്തിപ്പെടുത്തിയ ശേഷം തിരിച്ചുവരാമെന്ന തന്റെ നിർദ്ദേശം ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അവഗണിച്ചെന്ന് മദൻ മിത്ര പറഞ്ഞു.
പാർട്ടി എല്ലാവരുടേതുമാണെങ്കിലും അഭിഷേകിനെ മാത്രം സേവിക്കുന്നതിലേക്ക് ചുരുങ്ങിയതാണ് തൃണമൂൽ കോൺഗ്രസിന് സംഭവിച്ച പ്രതിസന്ധിക്ക് കാരണമെന്നും മദൻ മിത്ര പറഞ്ഞു. താൻ വീടു മാറിയിട്ടില്ലെന്നും മുറി മാത്രമേ മാറ്റിയിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ മുനിസിപ്പൽ നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മദൻ മിത്രയുടെ ഭാര്യയെയും രണ്ട് ആൺമക്കളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് വിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |