SignIn
Kerala Kaumudi Online
Thursday, 16 July 2026 2.14 AM IST

സെമികോൺ-2ന് അനുമതി, സെമികണ്ടക്‌‌ടറിൽ കുതിപ്പ് തുടരും

s

ന്യൂഡൽഹി: ഇന്ത്യയിലെ സെമികണ്ടക്ടർ ഡിസൈൻ, നിർമ്മാണ മേഖലയുടെ വികസനം ലക്ഷ്യമിടുന്ന സെമികോൺ 2.0 പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോ​ഗം അംഗീകാരം നൽകി. ചിപ്പ് രൂപകൽപനയുടെ പ്രാരംഭ ഘട്ടത്തിന്റെ ചുവടുപിടിച്ചാണ് പദ്ധതി നടപ്പാക്കുക.

ആറ് ഘട്ടങ്ങൾ

1. 105 സ്റ്റാർട്ടപ്പുകളാണ് നിലവിൽ ചിപ്പുകൾ വികസിപ്പിക്കുന്നത്. രൂപകൽപ്പനാ മേഖല വിപുലമാക്കും. തന്ത്രപ്രധാനവും വാണിജ്യപരവുമായ ഉത്പന്നങ്ങൾക്ക് ആവശ്യമായ ചിപ്പുകൾ സെമികോൺ 2.0ന് കീഴിൽ വികസിപ്പിക്കും.

2. സെമികണ്ടക്ടർ നിർമ്മാണത്തിന് ആവശ്യമായ യന്ത്രങ്ങളുടെ നിർമ്മാണം, ഗവേഷണ-വികസന പ്രവർത്തനം, അസംസ്‌കൃത ഘടകങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങൾ.

3. കൂടുതൽ നിർമ്മാണ യൂണിറ്റുകൾ (ഫാബുകൾ) സ്ഥാപിക്കും. ആദ്യ ഫാബ് 2028ൽ കമ്മിഷൻ ചെയ്യും. സിലിക്കൺ ഫാബുകൾ, കോമ്പൗണ്ട് സെമികണ്ടക്ടർ ഫാബുകൾ, ഡിസ്‌ക്രീറ്റ് കംപോണന്റ് ഫാബുകൾ, ഡിസ്‌പ്ലേ ഫാബുകൾ തുടങ്ങിവയ്‌ക്കായി കൂടുതൽ നിക്ഷേപമുണ്ടാകും

4. ആധുനിക സാങ്കേതികവിദ്യകൾ ഇന്ത്യയിലെത്തിക്കും
5. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രമുഖ ഗവേഷണ-വികസന കേന്ദ്രങ്ങളുമായി സഹകരിച്ച് കൂടുതൽ ആധുനികമായ നോഡുകളും നൂതന സാങ്കേതികവിദ്യകളും വികസിപ്പിക്കൽ.

6. ഏറ്റവും പുതിയ ‌ ടൂളുകൾ ഉപയോഗിച്ച് സങ്കീർണ്ണമായ ചിപ്പ് രൂപകല്പനയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം

സെമികോൺ-1:

1.64 ലക്ഷം കോടിയിലധികം രൂപയുടെ സഞ്ചിത നിക്ഷേപമുള്ള 12 നിർമ്മാണ യൂണിറ്റുകൾക്ക് അനുമതി നൽകി. ഇവ വ്യാവസായിക ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, പവർ ഇലക്ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷൻസ്, എയ്‌റോസ്‌പേസ് തുടങ്ങിയ മേഖലകളിലെ ചിപ്പ് ആവശ്യങ്ങൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് കമ്പനികൾ വാണിജ്യ ഉത്പാദനം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEMICONDUCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360