
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ ബി.ജെ.പി നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ സി.പി.എം നേതാവ് വൃന്ദ കാരാട്ട്. കഴിഞ്ഞ ഏപ്രിൽ 29ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ആരോപണം നിലനിൽക്കില്ലെന്നും കേസെടുക്കാൻ ഉത്തരവിടാനാകില്ലെന്നുമാണ് സുപ്രീംകോടതി അന്ന് നിലപാടെടുത്തത്. 2020ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി എം.പി അനുരാഗ് താക്കൂർ, ഡൽഹി ഉപമുഖ്യമന്ത്രി പർവേഷ് വെർമ എന്നിവർ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി. അനുരാഗ് താക്കൂർ 'ഗോലി മാരോ സാലോം കോ' എന്ന് ആക്രോശിച്ചെന്നും, പർവേഷ് വെർമ ഷഹീൻബാഗ് സമരക്കാരെ 'നുഴഞ്ഞുക്കയറ്റക്കാർ' എന്നു വിളിച്ചെന്നും ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |