SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.32 AM IST

ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കുംവരെ സമരം: സി.ജെ.പി

cjp

ന്യൂഡൽഹി: പൊലീസ് നടപടിക്ക് ശേഷവും ഡൽഹി ജന്ദർമന്ദറിലെ സമരം തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി. പൊലീസ് നീക്കം ചെയ്‌ത സമരപ്പന്തൽ പുന:സ്ഥാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കും വരെ സമരം തുടരുമെന്നുംപ്രഖ്യാപിച്ചു. പാർലമെന്റിലേക്ക് ഇന്നലെയും മാർച്ച് നടത്താൻ ആലോചിച്ചെങ്കിലും പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് നൂറിലേറെ പ്രവർത്തകർ ആശുപത്രിയിലായ സാഹചര്യത്തിൽ മാറ്റിവച്ചു.

ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തി സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ പ്രവർത്തകരെ സന്ദർശിച്ചു. തിങ്കളാഴ്‌ചത്തെ സംഘർഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ ഇന്നലെ വിട്ടയച്ചു. സംഘർഷത്തിൽ 170 സി.ജെ.പി പ്രവർത്തകർക്കും 118 പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി ഡൽഹി പൊലീസ് അറിയിച്ചു.

സി.പി.എം എം.പിമാരായ അംറ റാം, ജോൺ ബ്രിട്ടാസ്, കെ.രാധാകൃഷ്ണൻ, വി.ശിവദാസൻ, എ.എ. റഹീം, ആർ.സച്ചിതാനന്ദം, സി.പി.ഐ എം.പിമാരായ പി.സന്തോഷ് കുമാർ, കെ.സുബ്ബരായൻ, പി.പി.സുനീർ, കേരളാ കോൺഗ്രസ് (എം) എം.പി ജോസ് കെ.മാണി എന്നിവരടക്കം സി.ജെ.പി പ്രവർത്തകരെ സമരപ്പന്തലിൽ സന്ദർശിച്ചു.

വാങ്‌ചുക് സ്വകാര്യ

ആശുപത്രിയിൽ

ജന്ദർമന്ദറിൽ നിരാഹാര സമരത്തിനിടെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത സോനം വാങ്‌ചുക്കിനെ ഡൽഹി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ ഗീതാഞ്ജലി ആഗ്നം നൽകിയ ഹർജിയിലാണിത്.

വക്താവിനെ

പുറത്താക്കി

പൊലീസ് നടപടി നടക്കുന്നതിനിടെ സമൂഹ മാദ്ധ്യമത്തിൽ ബർഗർ കഴിക്കുന്ന വീഡിയോ പങ്കുവച്ച വിജേത ദാഹിയയെ സി.ജെ.പി വക്താവ് സ്ഥാനത്തുനിന്ന് നീക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360