SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.53 PM IST

ബിജെപിയെ ശക്തിപ്പെടുത്താൻ മുഴുവൻ സമയവും പ്രവർത്തിക്കും; കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് എൽ മുരുകൻ

READ ENGLISH VERSION
l-murugan
എൽ മുരുകൻ

ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവച്ച് എൽ. മുരുകൻ. കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജ്യസഭാംഗത്വത്തിൽ നിന്നുമാണ് മുരുകൻ രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജിക്കത്ത് കൈമാറിയ മുരുകൻ, തന്റെ രാജി ഉടൻ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്ന് മുരുകൻ എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതത്തിനും തമിഴ്നാടിനും വേണ്ടി സേവനം ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിൽ അംഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും മുരുകൻ കുറിച്ചു.

ഇനി ജനങ്ങളിലേക്ക് മടങ്ങിച്ചെന്ന് ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി മുഴുവൻ സമയവും പ്രവർത്തിക്കുമെന്നും അറിയിച്ചു. ബിജെപിയുടെ തമിഴ്നാട് അദ്ധ്യക്ഷനായിരുന്ന മുരുകൻ മദ്ധ്യപ്രദേശിൽ നിന്നാണ് രാജ്യസഭയിലെത്തിയത്. 2030 വരെ രാജ്യസഭാംഗമായി തുടരാൻ കാലാവധിയുണ്ടായിരുന്നെങ്കിലും സ്ഥാനം ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.

English Summary

Union Minister of State L. Murugan resigned from the Union Cabinet and the Rajya Sabha to focus full-time on strengthening the BJP in Tamil Nadu ahead of the 2029 Lok Sabha elections. In a post on X, he described serving under Prime Minister Narendra Modi as a great honour.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: L MURUGAN, LATESTNEWS, RESIGNATION, BJP, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360