SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.03 AM IST

എം.എസ്.എം.ഇ പദവി: ബിൽ രാജ്യസഭ കടന്നു

j

ന്യൂഡൽഹി: കൂടുതൽ സ്ഥാപനങ്ങൾക്ക് എം.എസ്.എം.ഇ പദവി ലഭിക്കാൻ വ്യവസ്ഥകളുള്ള എം.എസ്.എം.ഇ വികസന ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. നിലവിലുള്ള നിക്ഷേപ പരിധികൾക്കൊപ്പം വാർഷിക വിറ്റുവരവ് കൂടി കണക്കിലെടുത്ത് എം.എസ്.എം.ഇകളുടെ നിർവ്വചനം പുതുക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. എം.എസ്.എം ഇകൾക്ക് വലിയ കമ്പനികളും സ്ഥാപനങ്ങളും നൽകാനുള്ള കുടിശ്ശിക നിശ്ചിത സമയത്തിനുള്ളിൽ ലഭ്യമാക്കാൻ കർശന വ്യവസ്ഥകളുണ്ട്. നിയമം ലംഘിച്ചാൽ പിഴ ഈടാക്കും. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ വഴി ചെറുകിട സംരംഭകർക്ക് കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ വായ്പ ലഭ്യമാക്കണം. സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളും പരിശോധനകളും ലളിതമാക്കാൻ ഡിജിറ്റലൈസേഷനും സിംഗിൾ വിൻഡോ ക്ലിയറൻസും പ്രോത്സാഹിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360